Saturday, March 14, 2026 Last Updated 21 Min 36 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 26 Feb 2026 11.31 AM

മോഹന്‍ലാലിന്റെ ആദ്യ സിനിമയിലെ നായകന്‍; അഡ്വ. കെ.പി. ഗോപകുമാര്‍ അന്തരിച്ചു

film, dies

മോഹന്‍ലാല്‍ ആദ്യമായി അഭിനയിച്ച ' തിരനോട്ടം' സിനിമയിലെ നായകന്‍ അഡ്വ.കെ.പി. ഗോപകുമാര്‍ (73) അന്തരിച്ചു. തിരുവനന്തപുരം പുന്നത്തുപുരത്തായിരുന്നു താമസം. 1978-ല്‍ മോഹന്‍ലാലും സുഹൃത്തുക്കളും ചേര്‍ന്നു നിര്‍മിച്ച ചിത്രത്തില്‍ നായകസ്വഭാവമുളള കഥാപാത്രത്തെ അവതരിപ്പിച്ചത് ഗോപകുമാറായിരുന്നു. ഈ ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്തില്ല. രവികുമാര്‍, മണിയന്‍പിളള രാജു എന്നിവരായിരുന്നു മറ്റഭിനേതാക്കളില്‍ ചിലര്‍.

തുടര്‍ന്ന് രണ്ട് തമിഴ് ചിത്രങ്ങളില്‍ക്കൂടി അഭിനയിച്ചു. പിന്നീട് ഗള്‍ഫിലെത്തിയ അദ്ദേഹം രവി പിളളയുടെ സൗദിയിലെയും ബഹ്‌റൈനിലെയും കമ്പനിയിലെ നിയമോപദേഷ്ടാവായി ജോലിചെയ്തു. നാട്ടില്‍ എത്തിയശേഷം വഞ്ചിയൂര്‍ കോടതിയില്‍ അഭിഭാഷകനായിരുന്ന ഗോപകുമാര്‍ അസുഖം ബാധിച്ചു കിടപ്പിലായിരുന്നു.

ഭാര്യ: ഗീതാമേനോന്‍. മകള്‍: രേവതി ജി. മേനോന്‍. സഹോദരങ്ങള്‍: പി.എസ്.ശുഭ, ജയശ്രീ, പരേതയായ പദ്മജ, മോഹന്‍കുമാര്‍, പ്രതാപ്. സംസ്‌കാരം നടന്നു.

Ads by Google
Thursday 26 Feb 2026 11.31 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google