Saturday, March 14, 2026 Last Updated 12 Min 42 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 26 Feb 2026 10.35 AM

‘എന്റെ ജീവിതത്തിലെ പ്രണയത്തിന് ജന്മദിനാശംസകള്‍’; ഷാഹിദിനെ ചുംബിച്ച് മിറ, ചിത്രങ്ങള്‍ പങ്കിട്ട് താരം

mira-rajput
photo-www.instagram.com/mira.kapoor/

ഇന്നലെയായിരുന്നു നടന്‍ ഷാഹിദ് കപൂറിന്റെ 45 ാം പിറന്നാള്‍. ആരാധകരും സെലിബ്രിറ്റികളുമുള്‍പ്പെടെ നിരവധിപ്പേരാണ് താരത്തിന് ആശംസകളുമായെത്തിയത്. അദ്ദേഹത്തിന്റെ ഭാര്യയും സംരംഭകയുമായ മിറ രജ്പുത് തന്റെ പ്രിയതമന് ആശംസകള്‍ നേര്‍ന്ന് പങ്കുവെച്ച പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. ലളിതവും വൈകാരികവുമായ ഒരു കുറിപ്പ് പങ്കിട്ടുകൊണ്ടായിരുന്നു മിറയുടെ ആശംസ.

‘ലളിതമായി ഏറ്റവും മികച്ചത്, എന്റെ ജീവിതത്തിലെ പ്രണയത്തിന് ജന്മദിനാശംസകള്‍’ എന്നാണ് മിറ കുറിച്ചത്. ഒപ്പം ഷാഹിദിനൊപ്പമുളള സ്‌നേഹനിര്‍ഭരമായ നിരവധി ചിത്രങ്ങളും മിറ പങ്കുവെച്ചിട്ടുണ്ട്.

മിറ പങ്കിട്ട ചിത്രങ്ങളില്‍ ഇരുവരും കടല്‍ത്തീരത്ത് ശാന്തമായി സുര്യാസ്തമയം ആസ്വദിക്കുന്നതായി കാണാം. കറുത്ത ടീ ഷര്‍ട്ടും സണ്‍ഗ്ലാസും ധരിച്ച ്മി ഷാഹിദ് മിറലയ എടുത്തുയര്‍ത്തുന്നതും, മിറ ഷാഹിദിന്റെ നെറ്റിയില്‍ ചുംബിക്കുന്നുതും ഇരുവരും പരസ്പരം ആലിംഗനം ചെയ്യുന്നതും, മിറ ഷാഹിദിന്റെ കൈകളിലേക്ക് ചാരി നില്‍ക്കുന്നതും ചിത്രങ്ങളില്‍ കാണാം. നിരവധിപ്പേരാണ് പോസ്റ്റിന് താഴെ സ്‌നേഹം അറിയിച്ചെത്തുന്നത്.

2015 ജുലൈ 7 നായിരുന്നു ഷാഹിദും മിറ രജ്പുത്തും തമ്മിലുളള വിവാഹം നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹത്തില്‍ പങ്കെടുത്തത്. രണ്ട് കുട്ടികളാണ് ഈ ദമ്പതികള്‍ക്കുളളത്. 2016 ലായിരുന്നു മകള്‍ ഇഷ യുടെ ജനനം. 2018 ല്‍ മകന്‍ സെയ്‌നും ജനിച്ചു.

അതേസമയം ഓ റോമിയോയിലാണ് ഷാഹിദിന്റേതായി ഏറ്റവും ഒടുവില്‍ റിലീസിനെത്തിയ ചിത്രം. നിലവില്‍ പുതിയ ചിത്രങ്ങളുടെ ഷൂട്ടിംഗ് തിരക്കുകളിലാണ് താരം. കോക്‌ടെയില്‍ 2, ഫാര്‍സി 2 എന്നിവയാണ് താരത്തിന്റേതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങള്‍.

Ads by Google
Thursday 26 Feb 2026 10.35 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google