Sunday, March 15, 2026 Last Updated 55 Min 19 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 26 Feb 2026 09.06 AM

'' പാന്‍ ഇന്ത്യന്‍ ദക്ഷിണേന്ത്യന്‍ ചിത്രങ്ങള്‍ എന്ന പ്രസ്ഥാനത്തെ തുടച്ചുനീക്കാന്‍ സാധ്യതയുളള ചിത്രം' ; ധുരന്ധര്‍ 2 വിനെ കുറിച്ച് ആര്‍ജിവി

can, says

രണ്‍വീര്‍ സിങിനെ നായകനാക്കി ആദിത്യ ധര്‍ സംവിധാനം ചെയ്ത ചിത്രമാണ് ' ധുരന്ധര്‍'. ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ മികച്ച വിജയം നേടിയ ചിത്രത്തിന്റെ രണ്ടാം ഭാഗം മാര്‍ച്ച് 19-ന് പുറത്തിറങ്ങും. ഈ അവസരത്തില്‍ ' ധുരന്ധര്‍ 2' വിനെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ.

പാന്‍- ഇന്ത്യന്‍ വിപണി ലക്ഷ്യമിട്ടിറങ്ങുന്ന ദക്ഷിണേന്ത്യന്‍ ചിത്രങ്ങളുടെ അന്തകനായിരിക്കും ധുരന്ധര്‍ 2 എന്നാണ് രാം ഗോപാല്‍ വര്‍മ്മയുടെ വാക്കുകള്‍. ചിത്രത്തിന്റെ നിര്‍മാണത്തില്‍ സംവിധയകന്‍ കാണിച്ച സൂക്ഷ്മതയെ പ്രശംസിച്ചുകൊണ്ടാണ് ആര്‍ജിവിയുടെ അഭിപ്രായപ്രകടനം. സിനിമാസങ്കല്‍പ്പത്തെ സംബന്ധിച്ച ഗോള്‍പോസ്റ്റുകള്‍ മാറിയിരിക്കുകയാണെന്നും സൂക്ഷിച്ച് കിക്കെടുത്തില്ലെങ്കില്‍ കാലൊടിയുകമാത്രമല്ല, അംഗച്ഛേദം തന്നെ സംഭവിച്ചേക്കാമെന്നും ആര്‍ജിവി അഭിപ്രായപ്പെടുന്നു.

'ദിനോസർ യുഗത്തിന് അന്ത്യംകുറിക്കാൻ പോകുന്ന ക്ഷുദ്രഗ്രഹമാണ് 'ധുരന്ധർ'. പാൻ- ഇന്ത്യൻ ദക്ഷിണേന്ത്യൻ ചിത്രങ്ങൾ എന്ന പ്രസ്ഥാനത്തെ പൂർണ്ണമായി തുടച്ചുനീക്കാൻ സാധ്യതയുള്ള ചിത്രമാണ് 'ധുരന്ധർ 2'. അതിതീവ്രമായ റിയലിസ്റ്റിക് മേക്കിങ്, കഥാപാത്രങ്ങളുടെ ആഴം എന്നിവ ശക്തമായ വികാരങ്ങൾ ഉണർത്തുന്നതിനോടൊപ്പം തന്നെ പ്രേക്ഷരുടെ ചിന്തയെ ആകർഷിക്കുകയും ചെയ്യുന്നു. പ്രേക്ഷകർ പുതിയ നിലവാരത്തിന്റെ രുചിയറിഞ്ഞുകഴിഞ്ഞാൽ, പഴയ മസാല ശൈലിയിൽ നിർമാണത്തിലിരിക്കുന്ന ചിത്രങ്ങൾ പോലും അപകടത്തിലായേക്കാം. ചിത്രീകരണത്തിലോ പോസ്റ്റ് പ്രൊഡക്ഷൻ ഘട്ടത്തിലോ ഉള്ള ബിഗ് ബജറ്റ് മസാല ചിത്രങ്ങൾക്ക് പുതിയ മാനദണ്ഡങ്ങളിലുള്ള ചിത്രങ്ങളുമായി മത്സരിക്കുന്നത് വലിയ വെല്ലുവിളിയാവും', ആർജിവി എക്‌സിൽ കുറിച്ചു.

Ads by Google
Thursday 26 Feb 2026 09.06 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google