Sunday, March 15, 2026 Last Updated 0 Min 2 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 25 Feb 2026 12.20 PM

‘അത്ര പരിചിതമല്ലാത്ത എന്റെയൊരു പുതിയ പതിപ്പിനെ കണ്ടുമുട്ടി...’ ഫോര്‍മല്‍ ബ്ലാക്ക് സ്യൂട്ടില്‍ ഷാര്‍പ്പ് ലുക്കില്‍ സിതാര കൃഷ്ണകുമാര്‍; സ്റ്റൈലിഷ് ലുക്ക് ഏറ്റെടുത്ത് ആരാധകര്‍

ഗായിക, സംഗീതസംവിധായിക, നര്‍ത്തകി, അഭിനേത്രി എന്നിങ്ങനെ വിവിധ മേഖലകളില്‍ തിളങ്ങി നില്‍ക്കുന്ന താരമാണ് സിതാര കൃഷ്ണകുമാര്‍. ഇപ്പോഴിതാ സ്റ്റൈലിഷ് ലുക്കിലുള്ള വ്യത്യസ്തമായ തന്റെ പുത്തന്‍ ചിത്രങ്ങള്‍ പങ്കിടുകയാണ് താരം.
Sithara Krishnakumar
Sithara Krishnakumar (Image Source: Instagram)

റിയാലിറ്റി ഷോയിലൂടെ പിന്നണിഗാനരംഗത്തേക്ക് എത്തിയ ഗായികയാണ് സിതാര കൃഷ്ണകുമാര്‍. ഗായിക മാത്രമല്ല സംഗീതസംവിധായകയും ഗാനരചയിതാവും ക്ലാസിക്കൽ നർത്തകിയും ചില ചിത്രങ്ങളില്‍ അഭിനേത്രിയായും സിതാര തിളങ്ങിയിട്ടുണ്ട്. ‘പുലരിപ്പൂ പോലെ ചിരിച്ചും...’ എന്ന ഗാനത്തിലൂടെയാണ് സിതാര ഏറെ ശ്രദ്ധിക്കപ്പെട്ടത്. മലബാർ ചേലിലുള്ള വർത്തമാനം കൊണ്ടും സ്വരഭംഗിയിലെ പുതുമ കൊണ്ടും കേട്ടിരിക്കാൻ ഇഷ്ടം തോന്നിപ്പിക്കുന്ന പാട്ടുകള്‍ സിതാരയുടെ ശബ്ദത്തിലൂടെ ശ്രോതാക്കള്‍ കേട്ട് ആസ്വദിച്ചിട്ടുണ്ട്.
സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് സിതാര. എല്ലാ വിശേഷങ്ങളും ചിത്രങ്ങളും സന്തോഷങ്ങളും സിതാര മനോഹരമായ കുറിപ്പുകളിലൂടെയും ത്രോബാക്ക് ചിത്രങ്ങളിലൂടെയും സിതാര പങ്കുവച്ചിട്ടുണ്ട്. അതെല്ലാം നിമിഷനേരം കൊണ്ട് ആരാധകര്‍ ഏറ്റെടുക്കാറുമുണ്ട്.
ഇപ്പോഴിതാ തന്റെ വ്യത്യസ്ത ഗെറ്റപ്പിലൂള്ള പുത്തന്‍ ചിത്രങ്ങള്‍ പങ്കിടുകയാണ് സിതാര കൃഷ്ണകുമാര്‍. ടൂ പീസ് വിമണ്‍ ഫോര്‍മല്‍ സ്യൂട്ടില്‍ ഷാര്‍പ്പ് ലുക്കിലാണ് താരം. സ്യൂട്ടിനൊപ്പം സ്റ്റോണ്‍ വര്‍ക്കുള്ള ഓവര്‍കോട്ടാണ് താരം ധരിച്ചിരിക്കുന്നത്. ബോള്‍ഡ് മേക്കപ്പും ഫോര്‍മല്‍ ഔട്ട്ഫിറ്റും ധരിച്ച് സ്റ്റൈലിഷ് ലുക്കില്‍ വ്യത്യസ്തമായ ഗെറ്റപ്പിലാണ് താരം ഫോട്ടോഷൂട്ടില്‍ തിളങ്ങുന്നത്.
‘‘എനിക്കത്ര പരിചിതമല്ലാത്ത എന്റെ ഒരു പുതിയ പതിപ്പിനെ ഞാൻ കണ്ടുമുട്ടി. വിചിത്രമെന്നു പറയട്ടെ, എനിക്ക് അവളെ ഒരു തരത്തിൽ ഇഷ്ടമായിരുന്നു. കംഫർട്ട് സോണുകളിൽ നിന്ന് പുറത്തുകടന്ന്, ലെൻസിൽ വിശ്വസിച്ച്, അൽപ്പം വിട്ടുകൊടുക്കുന്നു. ഇത് പരീക്ഷിക്കാൻ എന്നെ പ്രേരിപ്പിച്ചതിനും, ഇത്രയും രസകരവും ഭയരഹിതവുമായ ഒരു ഷൂട്ട് ആക്കിയതിനും പ്രിയപ്പെട്ട അജുവിനും ഫ്രെയിംക്സ് സ്റ്റുഡിയോ ടീമിനും നന്ദി...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് സ്റ്റൈലിഷ് ഫോട്ടോഷൂട്ട് സിതാര പങ്കിട്ടിരിക്കുന്നത്. ആരാധകരും സഹപ്രവര്‍ത്തകരുമടക്കം നിരവധി പേരാണ് സിതാരയുടെ പുത്തന്‍ ലുക്കിനെ പ്രശംസിച്ച് കമന്റുകളിടുന്നത്.

Sithara Krishnakumar
Sithara Krishnakumar (Image Source: Instagram)

Ads by Google
Wednesday 25 Feb 2026 12.20 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google