Saturday, March 14, 2026 Last Updated 25 Min 38 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 25 Feb 2026 01.31 PM

' ജീവിതത്തിലെ പുതിയതും മനോഹരവുമായ ഒരു അധ്യായത്തിന്റെ തുടക്കം' ; വിജയ് ദേവരകൊണ്ടയ്ക്കും രശ്മികയ്ക്കും ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി

and, for

വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ഫെബ്രുവരി 26ന് വിവാഹിതരാകാന്‍ ഒരുങ്ങുകയാണ്. രാജസ്ഥാനിലെ ഉദയ്പൂരില്‍ വെച്ച് വളരെ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ ഒരു സ്വകാര്യ ചടങ്ങായിട്ടാണ് വിവാഹം നടക്കുന്നത്. മാര്‍ച്ച് നാലിന് ഹൈദരാബാദില്‍ വെച്ച് സിനിമാ മേഖലയിലെ സുഹൃത്തുക്കള്‍ക്കായി വിപുലമായ റിസപ്ഷന്‍ നടക്കും. ഇപ്പോള്‍ ദമ്പതികള്‍ക്ക് ആശംസകള്‍ നേരുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിയുടെ കുറിപ്പ് നടന്റെ ടീം പങ്കുവെച്ചു.

''2026 ഫെബ്രുവരി 26ന് നടക്കാന്‍ പോകുന്ന വിജയിയുടെയും രശ്മികയുടെയും വിവാഹത്തിന് എന്നെ ക്ഷണിച്ചതില്‍ വലിയ സന്തോഷം. ഈ സന്തോഷകരവും മംഗളകരവുമായ അവസരത്തില്‍ ദേവരകൊണ്ട, മന്ദാന കുടുംബങ്ങള്‍ക്ക് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും ആശംസകളും അറിയിക്കുന്നു.

വിജയിയുടെയും രശ്മികയുടെയും ജീവിതത്തിലെ പുതിയതും മനോഹരവുമായ ഒരു അധ്യായത്തിന്റെ തുടക്കമാണിത്. 'സഖ സപ്തപദ ഭവ' (ഏഴ് ചുവടുകള്‍ ഒന്നിച്ച് വെച്ച് സുഹൃത്തുക്കളായി മാറുക) എന്ന സങ്കല്പത്തിലൂടെ, അവര്‍ ജീവിതകാലം മുഴുവന്‍ നിലനില്‍ക്കുന്ന സുഹൃത്തുക്കളായി മാറുന്നു. വിജയിയും രശ്മികയും സിനിമയിലെ തിരക്കഥകള്‍ക്ക് പുതിയവരല്ല. എന്നാല്‍ സ്‌നേഹവും വാത്സല്യവും നിറഞ്ഞ, ദൈവം നിശ്ചയിച്ച അവരുടെ യഥാര്‍ത്ഥ ജീവിതത്തിലെ ഈ അധ്യായം, വെള്ളിത്തിരയില്‍ അവര്‍ സൃഷ്ടിച്ച മാന്ത്രികതയേക്കാള്‍ തിളക്കമുള്ളതായിരിക്കും.

വരാനിരിക്കുന്ന ദിവസങ്ങളും മാസങ്ങളും വര്‍ഷങ്ങളും പങ്കിട്ട സ്വപ്നങ്ങളാലും അവയുടെ പൂര്‍ത്തീകരണത്താലും നിറയട്ടെ. പരസ്പരമുള്ള കരുതലോടും സ്‌നേഹത്തോടും കൂടി, ഉത്തരവാദിത്തങ്ങള്‍ പങ്കിട്ടും, പരസ്പരമുള്ള പോരായ്മകളെ അംഗീകരിച്ചും, കരുത്തുകളില്‍ നിന്ന് പഠിച്ചും യഥാര്‍ത്ഥ പങ്കാളികളായി അവര്‍ക്ക് ജീവിതയാത്ര തുടരാനാകട്ടെ. ഈ സുപ്രധാന വേളയില്‍ ദമ്പതികള്‍ക്കും കുടുംബങ്ങള്‍ക്കും എന്റെ അനുഗ്രഹങ്ങളും ആശംസകളും നേരുന്നു'', എന്നാണ് പ്രധാനമന്ത്രിയുടെ വാക്കുകള്‍.

and, for

2018-ല്‍ പുറത്തിറങ്ങിയ ' ഗീത ഗോവിന്ദം' എന്ന ചിത്രത്തിന്റെ സെറ്റില്‍ വെച്ചാണ് വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും പ്രണയത്തിലാകുന്നത്. പിന്നീട് ' ഡിയര്‍ കോമ്രേഡ്' എന്ന ചിത്രത്തിലും ഇവര്‍ ഒന്നിച്ച് അഭിനയിച്ചിരുന്നു.

Ads by Google
Wednesday 25 Feb 2026 01.31 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google