Saturday, March 14, 2026 Last Updated 19 Min 43 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 25 Feb 2026 10.59 AM

‘Happy birthday magician ’; സഞ്ജയ് ലീല ബന്‍സാലിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ആലിയ ഭട്ട്

-alia-bhatt
photo-www.instagram.com/bhansaliproductions/

സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിക്ക് പിറന്നാള്‍ ആശംസിച്ച് ആലിയ ഭട്ട്. രണ്‍ബീര്‍ കപൂര്‍, വിക്കി കൗശല്‍, ആലിയ എന്നിവരൊന്നിക്കുന്ന ലവ് &വാര്‍ എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ് അദ്ദേഹം തന്റെ 63 ാം പിറന്നാള്‍ ആഘോഷിച്ചതെന്ന് ആലിയ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. വെറൈറ്റി ഇന്ത്യയുടെ പോസ്റ്റ് ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി പങ്കിട്ടുകൊണ്ടായിരുന്നു ആലിയയുടെ ആശംസ.

‘സഞ്ജയ് ലീല ബന്‍സാലി തന്റെ 63 ാം ജന്മദിനം ആഘോഷിച്ചത് രണ്‍ബീര്‍ കപൂര്‍, ആലിയ ഭട്ട്, വിക്കി കൗശല്‍ എന്നിവര്‍ ഒന്നിക്കുന്ന ലവ് & വാര്‍ എന്ന തന്റെ പുതിയ ചിത്രത്തിന്റെ സെറ്റില്‍ വെച്ചാണ് . എന്റെ ഐഡന്റിറ്റി നിര്‍വചിക്കാന്‍ എനിക്ക് ആകെയുളളത് എന്റെ ജോലിയാണ്. ജോലിയില്ലാത്തപ്പോള്‍ ഞാനൊന്നുമല്ലാത്തൊരാളായി തോന്നും. ഒരു കലാകാരന്‍ എന്ന നിലയില്‍ ഞാനിപ്പോള്‍ കൂടുതല്‍ സാഹസികനും നിര്‍ഭയനുമാണ്. അഞ്ചോ പത്തോ വര്‍ഷം മുമ്പ് ഞാന്‍ ജോലി ചെയ്തതിനെക്കാള്‍ കഠിനമായി ഞാന്‍ ഇന്ന് ജോലി ചെയ്യുന്നു. ഞാന്‍ എല്ലാ ദിവസവും ഏകദേശം 20 മണിക്കൂര്‍ ജോലി ചെയ്യുന്നു. ഞാനത് ആസ്വദിക്കുന്നു’ എന്നാണ് ജോലി സ്ഥലത്തെ തന്റെ ജന്മദിനാഘോഷത്തിനിടെ ബന്‍സാലി പറഞ്ഞതായി പോസ്റ്റില്‍ വിവരിക്കുന്നത്.

-alia-bhatt

പോസ്റ്റ് പങ്കിട്ട് ‘Happy birthday magician’ എന്നാണ് ആലിയ കുറിച്ചത്. സഹപ്രവര്‍ത്തകരും ആരാധകരുമെല്ലാം സോഷ്യല്‍ മീഡിയ വഴി സംവിധായകനും നിര്‍മാതാവും സംഗീത സംവിധായകനുമായ സഞ്ജയ് ലീല ബന്‍സാലിക്ക് പിറന്നാള്‍ ആശംസകള്‍ നേരുന്നുണ്ട്.

Ads by Google
Wednesday 25 Feb 2026 10.59 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google