Saturday, March 14, 2026 Last Updated 14 Min 45 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 25 Feb 2026 09.38 AM

വിജയ്-രശ്മിക വിവാഹത്തില്‍ ഫോണ്‍ ഉപയോഗിക്കുന്നതിനും ചിത്രം പകര്‍ത്തുന്നതിനും അതിഥികള്‍ക്ക് വിലക്ക്

vijay

നടി രശ്മിക മന്ദാനയും നടൻ വിജയ് ദേവരകൊണ്ടയും വിവാഹിതരാകാൻ പോകുന്ന എന്ന അഭ്യൂഹങ്ങൾ സിനിമാലോകത്ത് പാറിനടക്കാൻ തുടങ്ങിയിട്ട് നാൾ ഏറെയായി. ഇത്രയും നാൾ ഈ വാർത്തകളോടെല്ലാം മൗനം പാലിച്ച രശ്മികയും വിജയ്‌യും അടുത്തിടെയാണ് വിവാഹവാർത്തകൾ സ്ഥിരീകരിച്ചിരിച്ചത്. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുതാരങ്ങളും വിവാഹിതരാകുന്നത്. ഇരുവരുടെയും വിവാഹത്തിനായി ഉദയ്പൂർ ഒരുങ്ങി കഴിഞ്ഞു. വിവാഹത്തിന് മുന്നോടിയായുള്ള ആഘോഷങ്ങളുടെ ചിത്രങ്ങൾ രശ്മികയും വിജയ്‍യും ഇൻസ്റ്റാഗ്രാം സ്റ്റോറികളിലൂടെ പങ്കുവെച്ചിട്ടുണ്ട്.

സ്വകാര്യമായ ചടങ്ങിൽ, ഏറ്റവും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരിക്കും ഈ വിവാഹചടങ്ങുകളിൽ പങ്കെടുക്കുക. വിവാഹത്തിന് എത്തുന്ന അതിഥികൾക്ക് കർശനമായ ചില നിബന്ധനകൾ ദമ്പതികൾ വെച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. വിവാഹത്തിനെത്തുന്ന അതിഥികൾക്ക് ഫോൺ ഉപയോഗിക്കുന്നതിനും ചിത്രങ്ങൾ പകര്‍ത്തുന്നതിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. വിവാഹത്തിലെ ദൃശ്യങ്ങൾ പകർത്തുന്ന ഔദ്യോഗിക ഫോട്ടോഗ്രാഫർമാർക്ക് പോലും എൻഡിഎ (Non-Disclosure Agreement) ഒപ്പിടേണ്ടി വന്നിട്ടുണ്ട് എന്ന നാഷണൽ മാധ്യമങ്ങൾ റിപ്പോട്ട് ചെയുന്നത്.

നയൻ‌താര വിഘ്‌നേഷ് വിവാഹം പോലെ ഇരുവരുടെയും വിവാഹം ഡോക്യുമെന്ററി ആയാണോ ഒരുങ്ങുന്നതെന്നാണ് സോഷ്യൽ മീഡിയയിൽ ആരാധകർ ചോദിക്കുന്നത്. ഇക്കഴിഞ്ഞ ദിവസങ്ങളിൽ ഇരുവരുടെയും വിവാഹ ക്ഷണക്കത്ത് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. അതേസമയം, മാർച്ച് നാലിന് ഹൈദരാബാദിൽ വെച്ച് റിസപ്ഷൻ നടക്കുമെന്നും റിപ്പോർട്ടുകളിലുണ്ട്. വലിയ ഒരുക്കങ്ങളാണ് വിവാഹത്തിനും റിസപ്ഷനുമായി നടക്കുന്നതാണ് റിപ്പോർട്ടുകളിൽ പറയപ്പെടുന്നത്.

2018-ൽ പുറത്തിറങ്ങിയ 'ഗീത ഗോവിന്ദം' ആണ് ഇരുവരുടെയും ആദ്യ ചിത്രം. ഈ ചിത്രത്തിലെ ഇവരുടെ കെമിസ്ട്രി വലിയ ചർച്ചയായിരുന്നു. 2019-ൽ 'ഡിയർ കോമ്രേഡ്' പുറത്തിറങ്ങിയതോടെ ഇരുവരും പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളായി മാറി. ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന പീരിയഡ് ആക്ഷൻ ഡ്രാമയായ 'രണബാലി' ആണ് ഇനി വരാനിരിക്കുന്ന ചിത്രം.

Ads by Google
Wednesday 25 Feb 2026 09.38 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google