Sunday, March 15, 2026 Last Updated 9 Min 15 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 25 Feb 2026 08.29 AM

' ആ സ്‌നേഹം എന്നും ഓര്‍മ്മിക്കപ്പെടും' ; ആരാധകന്റെ വിയോഗത്തില്‍ നിവിന്‍ പോളി

while, his
photo-www.facebook.com/NivinPauly

ആരാധകന്റെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തി നടന്‍ നിവിന്‍ പോളി. തന്റെ ഫാന്‍സ് അസോസിയേഷന്‍ അംഗമായ അതുല്‍ പിയുടെ മരണത്തില്‍ നിവിന്‍ പോളി പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്. അതുലിനൊപ്പമുളള ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്. അതുലിന്റെ വിയോഗം ഏറെ വേദനിപ്പിക്കുന്നു. ആ സ്‌നേഹം എന്നും ഓര്‍മ്മിക്കപ്പെടുമെന്നും നിവിന്‍ പോളി പറയുന്നു.

നിവിന്‍ പോളിയുടെ വാക്കുകള്‍:

പ്രിയപ്പെട്ട അതുലിന് ആദരാഞ്ജലികൾ...
ഫാൻസ് അസോസിയേഷനിലെ സജീവ സാന്നിധ്യമായിരുന്ന അതുലിന്റെ വിയോഗം ഏറെ വേദനിപ്പിക്കുന്നു. എന്റെ ഓരോ സിനിമയ്ക്കും പിന്നിൽ അതുലിനെപോലെ ആത്മാർത്ഥമായി കൂടെ നിൽക്കുന്നവരുടെ സ്നേഹമുണ്ട്. ആ സ്നേഹം എന്നും ഓർമ്മിക്കപ്പെടും. അതുലിന്റെ വിയോഗത്തിൽ കുടുംബത്തിനും സുഹൃത്തുക്കൾക്കും ഒപ്പം ഞാനും പങ്കുചേരുന്നു...

അതേസമയം ' സര്‍വ്വം മായ' , ' ബേബി ഗേള്‍' എന്നീ ചിത്രങ്ങളാണ് നിവിന്‍പോളിയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ആയ ചിത്രങ്ങള്‍. ബി ഉണ്ണികൃഷ്ണന്‍ ഒരുക്കുന്ന പ്രിതഛായയാണ് നിവിന്‍ പോളിയുടെ പുതിയ ചിത്രം. പൊളിറ്റിക്കല്‍ ത്രില്ലറാണ് ചിത്രം.

Ads by Google
Wednesday 25 Feb 2026 08.29 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google