Monday, March 16, 2026 Last Updated 36 Min 39 Sec ago Malayalam Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Tuesday 24 Feb 2026 11.34 PM

രാജ്യത്തെ ഏറ്റവും വലിയ റമദാന്‍ സംഗമം മലപ്പുറത്ത്‌; മഅ്ദിന്‍ പ്രാര്‍ഥനാ സംഗമത്തില്‍ ലഹരിക്കെതിരേ പ്രതിജ്ഞയെടുക്കും, വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിശ്വാസികള്‍ പങ്കെടുക്കും

uploads/news/2026/02/827094/Ramdan.jpg

തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും വലിയ റമദാന്‍ ആത്മീയ സംഗമം മാര്‍ച്ച്‌ 16ന്‌ മലപ്പുറം മഅ്‌ദിന്‍ ക്യാമ്പസില്‍ നടക്കും. സംഗമത്തില്‍ ലഹരി വിരുദ്ധ പ്രതിജ്‌ഞയെടുക്കുമെന്ന്‌ മഅ്‌ദിന്‍ ചെയര്‍മാന്‍ സയ്യിദ്‌ ഇബ്‌റാഹീം ഖലിലുല്‍ ബുഖാരി അറിയിച്ചു.
ആയിരം മാസങ്ങളുടെ പുണ്യം ഒരു രാവില്‍ ഒരുമിക്കുന്ന ലൈലത്തുല്‍ ഖദ്‌റിന്റെ (വിധി നിര്‍ണയ രാത്രി) രാത്രിയില്‍ മഅ്‌ദിന്‍ ക്യാമ്പസില്‍ നടക്കുന്ന ആത്മീയ സംഗമത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിശ്വാസികള്‍ ഓണ്‍ലൈനായും പങ്കെടുക്കും. കേരളത്തിന്‌ പുറത്തും ജി.സി.സി. രാജ്യങ്ങളിലും വിവിധയിടങ്ങളിലായി സംഘടിപ്പിക്കുന്ന ആത്മീയ സദസുകളിലുള്ളവര്‍ ഓണ്‍ലൈനായി ആത്മീയ സംഗമത്തിന്റെ ഭാഗമാകും.ആത്മീയ വൈജ്‌ഞാനിക കാരുണ്യ രംഗത്ത്‌ മൂന്നു പതിറ്റാണ്ട്‌ പൂര്‍ത്തിയാക്കുന്ന മഅ്‌ദിന്‍ അക്കാദമിയുടെ ആഭിമുഖ്യത്തിലാണ്‌ പ്രാര്‍ഥനാ സമ്മേളനം. മലപ്പുറം മഅ്‌ദിന്‍ കാമ്പസില്‍ എല്ലാമാസവും സംഘടിപ്പിച്ചുവരുന്ന സ്വലാത്ത്‌ പ്രാര്‍ഥനാ സംഗമത്തിന്റെ വാര്‍ഷിക വേദി കൂടിയാണിത്‌. മാര്‍ച്ച്‌ 13 ന്‌ വൈകുന്നേരം നാലിന്‌ സമസ്‌ത ഉപാധ്യക്ഷന്‍ സയ്യിദ്‌ അലി ബാഫഖി തങ്ങള്‍ പതാക ഉയര്‍ത്തും.
14 രാവിലെ 10ന്‌ പ്രാര്‍ഥനാ സമ്മേളനത്തിന്റെ ഭാഗമായുള്ള ഇഅ്‌തികാഫ്‌ (പള്ളിയില്‍ ഭജനമിരുന്ന്‌ ആരാധനാ കര്‍മങ്ങളില്‍ ഏര്‍പ്പെടുക) സംഗമം ആരംഭിക്കും. സമസ്‌ത പ്രസിഡന്റ്‌ ഇ. സുലൈമാന്‍ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ സമസ്‌ത സെക്രട്ടറി പൊന്മള അബ്‌ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ഉദ്‌ഘാടനം ചെയ്യും. 16ന്‌ രാവിലെ 10 മുതല്‍ വിവിധ ആത്മീയ പരിപാടികള്‍ നടക്കും. രാവിലെ 10ന്‌ ഖത്മുല്‍ ഖുര്‍ആന്‍ പ്രാര്‍ഥനാ സംഗമം, ഉച്ചയ്‌ക്ക്‌ ഒന്നിന്‌ ബദര്‍ മൗലിദ്‌ സദസ്‌, വൈകുന്നേരം നാലിന്‌ അസ്‌മാഉല്‍ ഹുസ്‌നാ റാതീബ്‌ എന്നിവ നടക്കും.തുടര്‍ന്ന്‌ ഒരുലക്ഷം പേര്‍ സംബന്ധിക്കുന്ന ഗ്രാന്‍ഡ്‌ ഇഫ്‌ത്വാര്‍ സംഗമവും സംഘടിപ്പിക്കും. രാത്രി ഒമ്പതിന്‌ ആരംഭിക്കുന്ന പ്രാര്‍ഥനാസമ്മേളനംപുലര്‍ച്ചെ മൂന്നുവരെ നടക്കും.
ഉദ്‌ഘാടനം അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ നിര്‍വഹിക്കും. സമസ്‌ത പ്രസിഡന്റ്‌ റഈസുല്‍ ഉലമാ ഇ സുലൈമാന്‍ മുസ്‌ ലിയാര്‍ അധ്യക്ഷത വഹിക്കും.കേരള മുസ്‌ലിം ജമാഅത്ത്‌ സംസ്‌ഥാന ജനറല്‍ സെക്രട്ടറിയും മഅദിന്‍ അക്കാദമി ചെയര്‍മാനുമായ സയ്യിദ്‌ ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി സന്ദേശ പ്രഭാഷണം നടത്തും. സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമ ഉപാധ്യക്ഷന്‍ സയ്യിദ്‌ അലി ബാഫഖി തങ്ങള്‍ പ്രാരംഭ പ്രാര്‍ഥന നടത്തും. ഹെല്‍പ്‌ ലൈന്‍ ഫോണ്‍: 9633158822, 9633677722. ന്ദന്ദന്ദ.ണ്ഡന്റ്ര.നുഗ്മ്ര.വാര്‍ത്താ സമ്മേളനത്തില്‍ സിദ്ദീഖ്‌ സഖാഫി നേമം, ഉമര്‍ മേല്‍മുറി, സൈനുദ്ദീന്‍ നിസാമി കുന്ദമംഗലം, ഖാലിദ്‌ സഖാഫി എന്നിവര്‍ പങ്കെടുത്തു.പ്രാര്‍ഥനാ സമ്മേളനത്തിനുള്ള പതാക കൊടിമരകാല്‍നാട്ടല്‍ കേരള മുസ്‌ലിം ജമാഅത്ത്‌ സംസ്‌ഥാന ഫിനാന്‍സ്‌ സെക്രട്ടറിയും സ്വാഗതസംഘം ജനറല്‍ കണ്‍വീനറുമായ എ പി അബ്‌ദുല്‍ കരീം ഹാജി ചാലിയം നിര്‍വഹിച്ചു. സയ്യിദ്‌ ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അധ്യക്ഷത വഹിച്ചു.
കേരള മുസ്‌ലിം ജമാഅത്ത്‌ സംസ്‌ഥാന സെക്രട്ടറി പി.എം. മുസ്‌തഫ കോഡൂര്‍, എസ്‌.വൈ.എസ്‌. സംസ്‌ഥാന ഉപാധ്യക്ഷന്‍ അബ്‌ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, എസ്‌.വൈ.എസ്‌. സാന്ത്വനം ഡയറക്‌ടര്‍ പി.പി. മുജീബ്‌റഹ്‌മാന്‍, പരി മാനുപ്പ ഹാജി, ദുല്‍ഫുഖാര്‍ അലി സഖാഫി, സൈനുദ്ദീന്‍ നിസാമി കുന്ദമംഗലം എന്നിവര്‍ പങ്കെടുത്തു.

Ads by Google
സ്വന്തം ലേഖകന്‍
Tuesday 24 Feb 2026 11.34 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google