Sunday, March 15, 2026 Last Updated 35 Min 35 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 24 Feb 2026 10.49 PM

‘ഞങ്ങൾ രണ്ടാളും ഒരു മെഡലും ട്രോഫിയും അർഹിക്കുന്നുവെന്ന് സമ്മതിക്കുന്നു...’ 27-ാം വിവാഹവാര്‍ഷികത്തില്‍ അജയ്യ്ക്കൊപ്പമുള്ള ചിത്രം പങ്കിട്ട് കാജോള്‍; ഒപ്പം ക്യൂട്ട് ക്യാപ്ഷനും കുറിച്ച് താരം

uploads/news/2026/02/827069/Untitled-7.jpg
Kajol and Ajay Devgan (Image Source: Instagram)

ബോളിവുഡിന് ഏറെ പ്രിയപ്പെട്ട താരദമ്പതിമാരാണ് അജയ് ദേവ്ഗണും കാജോളും. ഓണ്‍സ്ക്രീനില്‍ മാത്രമല്ല ഓഫ് സ്ക്രീനിലും ഇവര്‍ ഒന്നിച്ചെത്തുന്ന നിമിഷങ്ങള്‍ ആരാധകര്‍ ആഘോഷമാക്കാറുണ്ട്. കരിയറില്‍ തിളങ്ങി നില്‍ക്കുന്ന സമയത്താണ് കാജോള്‍ അജയിനെ വിവാഹം ചെയ്തത്. കരിയറും വിവാഹജീവിതവും മക്കളുടെ കാര്യങ്ങളും ഒരുമിച്ചു കൊണ്ടു പോകാന്‍ കാജോളിന് കഴിഞ്ഞിട്ടുണ്ടെന്ന് ആരാധകര്‍ എന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇന്നും കരിയറില്‍ മികച്ച കഥാപാത്രങ്ങള്‍ നല്‍കി രണ്ടാളും സിനിമയില്‍ തിളങ്ങി നില്‍ക്കുകയാണ്.
ഇപ്പോഴിതാ തങ്ങളുടെ ദാമ്പത്യം 27 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്ന സന്തോഷം പങ്കിടുകയാണ് കാജോള്‍. അജയ് ദേവ്ഗണിനൊപ്പമുള്ള ഒരു പ്രണയാതുരമായ ചിത്രം പങ്കിട്ട് രസകരമായ ഒരു ക്യാപ്ഷനും താരം പങ്കുവച്ചിട്ടുണ്ട്. കാജോൾ അജയിനെ നോക്കി പുഞ്ചിരിക്കുന്നത് ചിത്രത്തില്‍ കാണാം.
‘‘മനസ്സിലാക്കലിന്റെ ഒരു അപൂർവ നിമിഷത്തിൽ, ഞങ്ങൾ രണ്ടുപേരും ഒരു മെഡലും ട്രോഫിയും അർഹിക്കുന്നുവെന്ന് ഞങ്ങൾ രണ്ടുപേരും സമ്മതിക്കുന്നു...’’ എന്ന ക്യാപ്ഷന്‍ പങ്കിട്ടാണ് കാജോള്‍ അജയ് ദേവ്ഗണിനൊപ്പമുള്ള ചിത്രം പങ്കിട്ടിരിക്കുന്നത്. ചിത്രത്തില്‍ ബ്രൗണ്‍ സാരിയില്‍ കാജോളും കടും നീല നിറത്തിലുള്ള സ്യൂട്ടിലും വളരെ സുന്ദരമായി കാണപ്പെടുന്നു. നിരവധി താരങ്ങളും ആരാധകരും ആശംസകളും സ്നേഹവും താരദമ്പതിമാര്‍ക്ക് കമന്റുകളിലൂടെ നല്‍കുന്നുണ്ട്.

1999 ൽ ഈ ദിവസമാണ് അജയ് ദേവ്ഗണും കാജോളും വിവാഹിതരായത്. 1997-ൽ ഇഷ്‌ക് എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് അജയും കജോളും പ്രണയത്തിലായത്. അജയും കജോളും ഒരുമിച്ച് അഭിനയിച്ച ആദ്യ ചിത്രമായിരുന്നില്ല ഇഷ്‌ക്. ഇതിനുമുമ്പ് ഇവർ രണ്ട് സിനിമകളിൽ അഭിനയിച്ചിരുന്നു. ഗുഡ്ഡു ധനോവയുടെ ആക്ഷൻ ക്രൈം സിനിമയായ ഗുണ്ടാരാജ്, 1995-ൽ അനീസ് ബസ്മിയുടെ ആക്ഷൻ ത്രില്ലർ ഹൽചൽ. 1998-ൽ അനീസിന്റെ റൊമാന്റിക് കോമഡി ചിത്രമായ പ്യാർ തോ ഹോനാ ഹി തായിൽ അവർ വീണ്ടും ഒന്നിച്ചു. ഏകദേശം നാല് വർഷത്തെ ഡേറ്റിംഗിന് ശേഷം, 1999 ഫെബ്രുവരി 24-ന് ഒരു സ്വകാര്യ ചടങ്ങിൽ വച്ചാണ് ഇവര്‍ വിവാഹിതരായത്.

Ads by Google
Tuesday 24 Feb 2026 10.49 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google