Saturday, March 14, 2026 Last Updated 14 Min 47 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 24 Feb 2026 02.51 PM

ഒരു പോരാളിയെപ്പോലെയാണ് കത്രീന ഗര്‍ഭകാലം കൈകാര്യം ചെയ്തത്; വിക്കി കൗശല്‍

vicky-kaushal-
photo-www.instagram.com/vickykaushal09/

ഏറെ ആരാധകരുളള താരദമ്പതികളാണ് കത്രീന കൈഫും വിക്കി കൗശലും. കഴിഞ്ഞവര്‍ഷം നവംബര്‍ ഏഴിനാണ് ഇവര്‍ക്ക് ആണ്‍കുഞ്ഞ് പിറന്നത്. ഇപ്പോഴിതാ കത്രീന തന്റെ ഗര്‍ഭകാലവും മാതൃത്വവും ഒരു പോരാളിയെപ്പോലെയാണ് കൈകാര്യം ചെയ്തതെന്ന് തുറന്നു പറയുകയാണ് വിക്കി. അവര്‍ ഒരു സൂപ്പര്‍ ഹീറോ തന്നെയാണെന്നും വിക്കി കൂട്ടിച്ചേര്‍ത്തു.

മുംബൈയില്‍ ദി ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യ സംഘടിപ്പിച്ച പുരസ്‌കാര ചടങ്ങിലാണ് വിക്കി കത്രീനയുടെ മാതൃത്വത്തെക്കുറിച്ച് വാഴ്ത്തിയത്. ഒരു ബ്രാന്‍ഡ് ന്യൂ ഡാഡ് എന്ന നിലയില്‍ എന്ത് തോന്നുന്നു എന്ന നടി നേഹ ധൂപിയയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

മൂന്ന് മാസം പ്രായമുളള തന്റെ മകന്‍ വിഹാനെക്കുറിച്ച് പറഞ്ഞ വിക്കി കത്രീനയെ പ്രശംസിച്ച് സംസാരിക്കുകയും ചെയ്തു. ഗര്‍ഭകാലത്ത് കത്രീന കാണിച്ച കരുത്തിനെയും മാതൃത്വത്തെ അവര്‍ സ്വീകരിച്ച രീതിയെയും എടുത്തുപറഞ്ഞ വിക്കി കത്രീനയെ ഒരു യഥാര്‍ഥ പോരാളി എന്നാണ് വിശേഷിപ്പിച്ചത്.

അച്ഛനായതില്‍ സന്തോഷമുണ്ട്. അവനിപ്പോള്‍ മൂന്ന് മാസം പ്രായമേയുളളൂ. ആ പ്രായത്തില്‍ ഒരച്ഛന് ചെയ്യാന്‍ കുറച്ച് കാര്യങ്ങളെയുളളൂ, ഞാന്‍ അമ്മയ്ക്കും കുഞ്ഞിനും വേണ്ടിയുളള വെറുമൊരു ചിയര്‍ ലീഡര്‍ ആയി നില്‍ക്കാന്‍ ശ്രമിക്കുകയാണ്. എനിക്ക് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ അവന്‍ വളരുന്നതിനായി കാത്തിരിക്കുകയാണ്. വിക്കി പറഞ്ഞു.

ഇപ്പോള്‍ അമ്മ ഒരു സൂപ്പര്‍ ഹീറോയായി തുടരുന്നു. ഗര്‍ഭകാലത്തുടനീളം അവള്‍ ഒരു പോരാളിയായിരുന്നു. അമ്മ എന്ന നിലയിലും അവള്‍ ഒരു പോരാളിയാണ്. എനിക്ക് അവരെക്കുറിച്ച് വലിയ അഭിമാനമുണ്ട്. ഞാന്‍ അവരെ അത്രമേല്‍ സ്‌നേഹിക്കുന്നു. വിക്കി കൂട്ടിച്ചേര്‍ത്തു.

2021 ഡിസംബര്‍ ഒമ്പതിന് രാജസ്ഥാനിലെ സിക്‌സ് സെന്‍സസ് ഫോര്‍ട്ട് ബര്‍വാരയില്‍ നടന്ന ചടങ്ങിലാണ് വിക്കി കൗശലും കത്രീന കൈഫും വിവാഹിതരായത്. 2025 നവംബറില്‍ ഇരുവര്‍ക്കും കുഞ്ഞ് പിറന്നു. വിഹാന്‍ കൗശല്‍ എന്നാണ് കുഞ്ഞിന് ദമ്പതികള്‍ നല്‍കിയ പേര്.

Ads by Google
Tuesday 24 Feb 2026 02.51 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google