Sunday, March 15, 2026 Last Updated 48 Min 28 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 24 Feb 2026 11.04 AM

‘ഓര്‍മിക്കാന്‍ ഒരു സായാഹ്നം’; രേഖയ്ക്കും റാണി മുഖര്‍ജിക്കുമൊപ്പമുളള ചിത്രങ്ങള്‍ പങ്കുവെച്ച് കീര്‍ത്തി സുരേഷ്

keerthy-suresh
photo-www.instagram.com/keerthysureshofficial/

ബോളിവുഡ് താരറാണിമാരായ രേഖയ്ക്കും റാണി മുഖര്‍ജിക്കിമൊപ്പമുളള ചിത്രം പങ്കുവെച്ച് നടി കീര്‍ത്തി സുരേഷ്. ‘ഓര്‍മിക്കാന്‍ ഒരു സായാഹ്നം ’എന്നാണ് ഇരുവര്‍ക്കുമൊപ്പമുളള ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചുകൊണ്ട് കീര്‍ത്തി കുറിച്ചത്. ഒപ്പം ഒരു ഹൃദയ ഇമോജിയും താരം നല്‍കിയിട്ടുണ്ട്.

കറുത്ത പാന്റ് സ്യൂട്ട് , ക്രോപ്പ് ടോപ്പ് എന്നിവയായിരുന്നു കീര്‍ത്തിയുടെ വേഷം. വെളുത്ത സല്‍വാര്‍ കമീസും സ്വര്‍ണ്ണ ദുപ്പട്ടയുമായിരുന്നു രേഖ ധരിച്ചിരുന്നത്. പിങ്ക് സാറ്റിന്‍ ട്രാസറും മെറൂണ്‍ നിറത്തിലുളള ടോപ്പുമായിരുന്നു റാണി മുഖര്‍ജിയുടെ വേഷം.

നടി ഹുമ ഖുറേഷിയെയും ചിത്രങ്ങളില്‍ കാണാം. കറുത്ത നിറത്തിലുളള വസ്ത്രം ധരിച്ച് കീര്‍ത്തിക്കൊപ്പം ഹുമ പോസ് ചെയ്യുന്നതായി ചിത്രങ്ങളില്‍ കാണാം. എതായാലും പ്രിയതാരങ്ങളെയെല്ലാം ഒറ്റ ഫ്രെയിമില്‍ കണ്ട സന്തോഷത്തിലാണ് ആരാധകര്‍.

Ads by Google
Tuesday 24 Feb 2026 11.04 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google