Saturday, March 14, 2026 Last Updated 24 Min 16 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 24 Feb 2026 11.38 AM

' ഓര്‍മ്മിക്കാനൊരു വൈകുന്നേരം' ; ബോളിവുഡ് സുന്ദരിമാര്‍ക്കൊപ്പമുളള ചിത്രങ്ങളുമായി കീര്‍ത്തി സുരേഷ്

shares, pics
photo-www.instagram.com/keerthysureshofficial/

തെന്നിന്ത്യയില്‍ നിരവധി ആരാധകരുളള നടിയാണ് കീര്‍ത്തി സുരേഷ്. താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ബോളിവുഡ് നടിമാരായ രേഖ, റാണി മുഖര്‍ജി, ഹുമ ഖുറേഷി എന്നിവര്‍ക്കൊപ്പമുളള ചിത്രങ്ങളാണ് കീര്‍ത്തി സുരേഷ് പങ്കുവെച്ചത്.

ബ്ലാക്ക് പാന്റ്സ്യൂട്ടും ക്രോപ്പ് ടോപ്പും ധരിച്ച് ഗ്ലാമറസ് ലുക്കിലാണ് കീര്‍ത്തിയെ ചിത്രങ്ങളില്‍ കാണാന്‍ സാധിക്കുന്നത്. രേഖയാകട്ടെ, ഗോള്‍ഡന്‍ ദുപ്പട്ടയുള്ള മനോഹരമായ വെള്ള സല്‍വാര്‍ കമീസാണ് ധരിച്ചിരുന്നത്. റാണി മുഖര്‍ജി മെറൂണ്‍ ടോപ്പിലും പിങ്ക് സാറ്റിന്‍ പാന്റിലും അതീവ സുന്ദരിയായി കാണപ്പെട്ടു. ബ്ലാക്ക് ഔട്ട്ഫിറ്റില്‍ സ്റ്റൈലിഷ് ലുക്കിലാണ് ചിത്രങ്ങളില്‍ ഹുമ ഖുറേഷി. ' ഓര്‍മ്മിക്കാനൊരു വൈകുന്നേരം' എന്ന അടിക്കുറിപ്പോടെയാണ് കീര്‍ത്തി ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.

അതേസമയം വിജയ് ദേവരകൊണ്ട നായകനാകുന്ന ' റൗഡി ജനാര്‍ദ്ദന' എന്ന ചിത്രമാണ് കീര്‍ത്തിയുടെ അടുത്ത പ്രൊജക്ട്. രവി കിരണ്‍ മകാല സംവിധാനം ചെയ്യുന്ന ' റൗഡി ജനാര്‍ദ്ദന' തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം ഭാഷകളില്‍ പുറത്തിറങ്ങും.

ഇതുകൂടാതെ' തോട്ടം' എന്ന മലയാളം ത്രില്ലര്‍ ചിത്രവും കീര്‍ത്തിയുടേതായി വരാനിരിക്കുന്നുണ്ട്. ആന്റണി വര്‍ഗീസ് പെപ്പെയാണ് ഈ ചിത്രത്തില്‍ നായകനായി എത്തുന്നത്.

Ads by Google
Tuesday 24 Feb 2026 11.38 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google