Sunday, March 15, 2026 Last Updated 42 Min 21 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 24 Feb 2026 09.47 AM

' തോല്‍ക്കാന്‍ പോകുന്നവനോടുളള പരിഹാസമല്ല ജയിച്ചു കയറി വരും എന്ന ഭയം, കുറ്റം പറയുന്നവരോട് സ്‌നേഹം മാത്രം' ; അഖില്‍ മാരാര്‍

facebook
photo-www.facebook.com/Akhilmarar123

സംവിധായകന്‍, ബിഗ് ബോസ് താരം എന്നീ നിലകളില്‍ മലയാളികള്‍ക്ക് സുപരിചിതനാണ് അഖില്‍ മാരാര്‍. എന്‍ഡിഎയില്‍ ചേര്‍ന്നതിന് ശേഷം തനിക്കെതിരായി ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ഇപ്പോള്‍ താരം

'' എതിര്‍ത്തും ആക്ഷേപിച്ചും കുറ്റം പറഞ്ഞും പരിഹസിച്ചും ഇല്ലാതാക്കാന്‍ നോക്കുന്നവരോട് എനിക്കെന്നും സ്‌നേഹം മാത്രം. നിങ്ങള്‍ ആണെനിക്ക് ഊര്‍ജം. എനിക്കെതിരെ സൃഷ്ടിക്കപെടുന്ന ഓരോ വാര്‍ത്തകളും കാണുമ്പോള്‍ എന്റെ ആത്മവിശ്വാസം വര്‍ദ്ധിക്കുന്നു എന്തെന്നാല്‍ തോല്‍ക്കാന്‍ പോകുന്നവനോടുളള പരിഹാസമല്ല ജയിച്ചു വരും എന്നതിന്റെ ഭയം. 2012ല്‍ നിന്നും 2026 എത്തിയില്ലേ. 2044 എന്താകും എന്ന് നിങ്ങള്‍ക്കറിയില്ല എനിക്കാറിയാം'' എന്നാണ് അഖില്‍ മാരാര്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

അഖില്‍ മാരാര്‍ പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണരൂപം:

2012 ലെ എഴുത്താണ് പങ്ക് വെച്ചേക്കുന്നത്... അത്‌ വായിച്ച ശേഷം ഇനിയുള്ളത് വായിക്കുക... എതിർത്തും ആക്ഷേപിച്ചും കുറ്റം പറഞ്ഞും പരിഹസിച്ചും എന്നെ ഇല്ലാതാക്കാൻ നോക്കുന്നവരോട് എനിക്കെന്നും സ്നേഹം മാത്രം... നിങ്ങൾ ആണെനിക്ക് ഊർജം... എനിക്കെതിരെ സൃഷ്ടിക്കപെടുന്ന ഓരോ വാർത്തകളും കാണുമ്പോൾ എന്റെ ആത്മവിശ്വാസം വർദ്ധിക്കുന്നു എന്തെന്നാൽ തോൽക്കാൻ പോകുന്നവനോടുള്ള പരിഹാസമല്ല ജയിച്ചു കയറി വരും എന്നതിന്റെ ഭയം... 2012ഇൽ നിന്നും 2026 എത്തിയില്ലേ... 2044 എന്താകും എന്ന് നിങ്ങൾക്കറിയില്ല എനിക്കറിയാം...

Ads by Google
Tuesday 24 Feb 2026 09.47 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google