Monday, March 16, 2026 Last Updated 8 Min 16 Sec ago Malayalam Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Monday 23 Feb 2026 11.42 PM

തന്ത്രിക്കെതിരായ പരാമര്‍ശത്തില്‍ ഗോവിന്ദന്‍ മാപ്പുപറയണം: ബി.ജെ.പി.

uploads/news/2026/02/826919/k5.jpg

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനത്തില്‍ സംസ്‌ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്‍കിയിട്ടുള്ള മുന്‍ സത്യവാങ്‌മൂലം പിന്‍വലിച്ച്‌ ആചാരസംരക്ഷണത്തിനും ഭക്‌തര്‍ക്കും അനുകൂലമായവിധത്തില്‍ പുതിയ സത്യവാങ്‌മൂലം സമര്‍പ്പിക്കാന്‍ തയാറാകണമെന്നാവശ്യപ്പെട്ട്‌ മുഖ്യമന്ത്രയുടെ ഔദ്യോഗിക വസതിക്കുമുന്നില്‍ ബി.ജെ.പി. ഇന്നു അയ്യപ്പജ്യോതി തെളിയിക്കും. വൈകിട്ട്‌ അഞ്ചിന്‌ അയ്യപ്പജ്യോതി തെളിയിക്കലില്‍ അയ്യപ്പഭക്‌തരും ബി.ജെ.പി. പ്രവര്‍ത്തകരും പങ്കെടുക്കുമെന്ന്‌ ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്‌ണദാസ്‌ അറിയിച്ചു.
ഒരുതെളിവുമില്ലെന്നു പറഞ്ഞ്‌ കോടതി ജാമ്യം നല്‍കിയ തന്ത്രിയെ പെരുംകള്ളനെന്ന്‌ ആക്ഷേപിച്ച സി.പി.എം. സംസ്‌ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും മാര്‍ക്‌സിസ്‌റ്റുപാര്‍ട്ടിയും പരാമര്‍ശം പിന്‍വലിച്ച്‌ പരസ്യമായി മാപ്പുപറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ശബരിമലയുടെ കവാടമായിട്ടുള്ള ചെങ്ങന്നൂരില്‍ നാളെ അയ്യപ്പസംരക്ഷണ സംഗമം സംഘടിപ്പിക്കും. വരും ദിവസങ്ങളില്‍ 23000 ല്‍പ്പരം ബൂത്തുകളിലും അയ്യപ്പജ്യോതി തെളിയിക്കുതുള്‍പ്പെടെ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും.

Ads by Google
സ്വന്തം ലേഖകന്‍
Monday 23 Feb 2026 11.42 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google