Saturday, March 14, 2026 Last Updated 24 Min 17 Sec ago Malayalam Edition
Todays E paper
Ads by Google
Monday 23 Feb 2026 03.40 PM

നടി സീമ ജി നായരുടെ സഹോദരീഭര്‍ത്താവും സംഗീതസംവിധായകന്‍ ദീപക് ദേവിന്റെ ഭാര്യാപിതാവുമായ ഗിരിജന്‍ അന്തരിച്ചു

seema-g-nair
photo-www.facebook.com/seemagnairactress/

നടി സീമ ജി നായരുടെ സഹോദരീഭര്‍ത്താവും സംഗീതസംവിധായകന്‍ ദീപക് ദേവിന്റെ ഭാര്യാപിതാവുമായ ഗിരിജന്‍ അന്തരിച്ചു. തിങ്കളാഴ്ച രാവിലെ ഹൃദയസ്തംഭനത്തെ തുടര്‍ന്നായിരുന്നു സീമയുടെ സഹോദരിയായ രേണുകയുടെ ഭര്‍ത്താവ് ഗിരിജന്റെ അന്ത്യം. ദീപക് ദേവിന്റെ ഭാര്യ സ്മിത ഗിരിജന്‍ മകളാണ്.

തന്റെ അച്ഛന് തുല്യമായിരുന്നു ചേട്ടന്‍ എന്നാണ് സീമ ജി നായര്‍ പറയുന്നത്. തനിക്ക് ആറ് വയസ്സുളളപ്പോഴാണ് അദ്ദേഹം തന്റെ ചേച്ചിയെ വിവാഹം കഴിച്ചതെന്നും അന്നുമുതല്‍ ഒരു ജേഷ്ഠസഹോദരനെക്കാളുപരി അച്ഛന്റെ സ്ഥാനത്താണ് അദ്ദേഹം തന്നെ സംരക്ഷിച്ചതെന്നും സീമ ഫേയ്‌സ്ബുക്കില്‍ കുറിച്ചു.

എന്റെ അച്ഛന് തുല്യമായിരുന്നു എന്റെ ചേട്ടന്‍. എനിക്ക് ആറ് വയസ്സുളളപ്പോള്‍ എന്റെ ചേട്ടന്‍ എന്റെ ചേച്ചിയെ വിവാഹം കഴിക്കുന്നത്. ഇന്ന് രാവിലെ കാര്‍ഡിയാക്ക് അറസ്റ്റിന്റെ രൂപത്തില്‍ ചേട്ടനെ ഈശ്വരന്‍ കൊണ്ടുപോയി -സീമ ജി നായര്‍ കുറിച്ചു.

സീമയുടെ എല്ലാ ജീവിതപ്രതിസന്ധകളും കൂടെ നിന്ന കരുത്തായിരുന്നു ഈ ജേഷ്ഠസഹോദരന്‍. സീമ നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും വലിയ പ്രോത്സാഹനമാണ് അദ്ദേഹം നല്‍കിയിരുന്നത്. പ്രിയപ്പെട്ടവന്റെ വേര്‍പാടില്‍ ദു:ഖിച്ചിരിക്കുന്ന സീമയ്ക്കും കുടുംബത്തിനും ആശ്വാസവാക്കുകളുമായി സിനിമാ- സീരിയല്‍ മേഖലയിലെ സുഹൃത്തുക്കളും ആരാധകരും ഒപ്പമുണ്ട്.

പിന്നണി ഗായികയാണ് സീമയുടെ സഹോദരി രേണുക ഗിരിജന്‍. സീമയുടെയും രേണുകയുടെയും സഹോദരന്‍ എം.ജി അനില്‍ സംഗീത സംവിധായകനാണ്.

Ads by Google
Monday 23 Feb 2026 03.40 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google