Saturday, March 14, 2026 Last Updated 25 Min 54 Sec ago Malayalam Edition
Todays E paper
Ads by Google
Monday 23 Feb 2026 01.26 PM

' ഈ ദിവസം മത്രമല്ല എന്നും ഓര്‍ക്കുന്നു' ; അമ്മയുടെ ഓര്‍മദിനത്തില്‍ ചിത്രം പങ്കുവെച്ച് സിദ്ധാര്‍ത്ഥ് ഭരതന്‍

uploads/news/2026/02/826870/kpac-lalitha.jpg

വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും കരയിക്കുകയും ചെയ്ത നടിയാണ് കെ.പി.എ.സി ലളിത. കെ.പി.എ.സി.യുടെ നാകടങ്ങളിലൂടെയാണ് താരം സിനിമയിലെത്തുന്നത്. ഇപ്പോള്‍ കെ.പി.എ.സി ലളിതയുടെ നാലാം ഓര്‍മ്മ ദിനത്തില്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ് നടനും സംവിധായകനും കെ.പി.എ.സി ലളിതയുടെ മകനുമായ സിദ്ധാര്‍ത്ഥ് ഭരതന്‍.

അമ്മയ്‌ക്കൊപ്പമുളള ചിത്രവും സിദ്ധാര്‍ത്ഥ് ഭരതന്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. ' ഈ ദിവസം മാത്രമല്ല എന്നും അമ്മയെ ഓര്‍ക്കുന്നു' എന്നാണ് ചിത്രത്തിനൊപ്പം താരം കുറിച്ചത്.

കായംകുളം രാമപുരത്ത് കടക്കല്‍തറയില്‍ അനന്തന്‍നായരുടെയും ഭാര്‍ഗവി അമ്മയുടെയും മകളായി 1947 മാര്‍ച്ച് പത്തിന് ഇടയാറന്മുളയിലാണ് കെ.പി.എ.സി ലളിത ജനിച്ചത്. മഹേശ്വരി എന്നായിരുന്നു യഥാര്‍ഥ പേര്. കെ.പി.എ.സിയില്‍ എത്തിയതിന് ശേഷമാണ് മഹേശ്വരി കെ.പി.എ.സി ലളിതയാകുന്നത്.

തോപ്പില്‍ഭാസിയുടെ കൂട്ടുകുടുംബം എന്ന നാടകം 1969-ല്‍ കെ.എസ്.സേതുമാധവന്‍ സിനിമയാക്കിയപ്പോള്‍ അതിലൂടെയായിരുന്നു അവര്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി, ഒതേനന്റെ മകന്‍, വാഴ്‌വെ മായം, ത്രിവേണി, അനുഭവങ്ങള്‍ പാളിച്ചകള്‍, ഒരു സുന്ദരിയുടെ കഥ, സ്വയംവരം തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. 1978-ല്‍ ആണ് ചലച്ചിത്ര സംവിധായകന്‍ ഭരതനുമായിട്ടുളള വിവാഹം നടക്കുന്നത്. രണ്ടു തവണ മികച്ച സഹനടിക്കുളള ദേശീയ പുരസ്‌കാരം ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്.

Ads by Google
Monday 23 Feb 2026 01.26 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google