Saturday, March 14, 2026 Last Updated 27 Min 19 Sec ago Malayalam Edition
Todays E paper
Ads by Google
Monday 23 Feb 2026 11.25 AM

വിവാഹം സ്ഥിരീകരിച്ച് രശ്മികയും വിജയ് ദേവരകൊണ്ടയും; വിവാഹാഘോഷങ്ങള്‍ക്കായി നല്‍കിയത് ആരാധര്‍ ഇട്ട പേര്

vijay-devarakonda

നടി രശ്മിക മന്ദാനയും നടൻ വിജയ് ദേവരകൊണ്ടയും വിവാഹിതരാകാൻ പോകുന്ന എന്ന അഭ്യൂഹങ്ങൾ സിനിമാലോകത്ത് പാറിനടക്കാൻ തുടങ്ങിയിട്ട് നാൾ ഏറെയായി. ഇത്രയും നാൾ ഈ വാർത്തകളോടെല്ലാം മൗനം പാലിച്ച രശ്മികയും വിജയ്‌യും ഇപ്പോഴിതാ വിവാഹവാർത്തകൾ സ്ഥിരീകരിച്ചിരിക്കുകയാണ്.

ഇൻസ്റ്റഗ്രാം സ്‌റ്റോറിയിലൂടെയാണ് വിവാഹിതരാകാൻ പോകുന്ന കാര്യം ഇരുവരും പങ്കുവെച്ചത്. ആരാധകർ തങ്ങൾക്ക് നൽകിയ സ്‌നേഹത്തിന് നന്ദി പറഞ്ഞ ഇരുവരും, അവർ നൽകിയ 'VIROSH' എന്ന പേരാണ് വിവാഹാഘോഷങ്ങൾക്കായി തിരഞ്ഞെടുത്തിരിക്കുന്നതെന്നും അറിയിച്ചു.

vijay-devarakonda

'ഞങ്ങൾ എന്തെങ്കിലും പ്ലാൻ ചെയ്യുന്നതിന് മുൻപേ, ഞങ്ങൾ പരസ്പരം തിരഞ്ഞെടുക്കുന്നതിന് മുൻപേ നിങ്ങൾ ഞങ്ങൾക്ക് വേണ്ടി നിലകൊണ്ടു. ഒരുപാട് സ്‌നേഹത്തോടെ ഞങ്ങളെ 'VIROSH' എന്ന് വിളിച്ചു. ഇന്ന് - നിറഞ്ഞ ഹൃദയത്തോടെ, ഞങ്ങളുടെ ഈ കൂടിച്ചേരലിനെ 'The Wedding of VIROSH' എന്ന വിളിക്കാൻ ആഗ്രഹിക്കുകയാണ്. നിങ്ങൾ നൽകിയ സ്‌നേഹത്തിനുള്ള ആദരവാണിത്. എന്നും സ്‌നേഹത്തോടെ ചേർത്തുപിടിക്കുന്നതിന് ഒരുപാട് നന്ദി. നിങ്ങളെന്നും എന്നെന്നും ഞങ്ങളുടെ ഭാഗമായിരിക്കും,' രശ്മികയും വിജയ് യും പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

ഫെബ്രുവരി 26ന് ഉദയ്പൂരിൽ വെച്ചാണ് വിവാഹം നടക്കുക എന്നാണ് റിപ്പോർട്ടുകൾ. സ്വകാര്യമായ ചടങ്ങിൽ, ഏറ്റവും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരിക്കും ഈ വിവാഹചടങ്ങുകളിൽ പങ്കെടുക്കുക. ഇക്കഴിഞ്ഞ ദിവസങ്ങളിൽ വിവാഹ ക്ഷണക്കത്ത് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. അതേസമയം, മാർച്ച് നാലിന് ഹൈദരാബാദിൽ വെച്ച് റിസപ്ഷൻ നടക്കുമെന്നും റിപ്പോർട്ടുകളിലുണ്ട്. വലിയ ഒരുക്കങ്ങളാണ് വിവാഹത്തിനും റിസപ്ഷനുമായി നടക്കുന്നതാണ് റിപ്പോർട്ടുകളിൽ പറയപ്പെടുന്നത്.

Ads by Google
Monday 23 Feb 2026 11.25 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google