Saturday, March 14, 2026 Last Updated 12 Min 21 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 22 Feb 2026 03.24 PM

' ബുള്‍ഷിറ്റ് പ്രൊപ്പഗാണ്ട' ; ബീഫ് പോയിട്ട് കിച്ചടി പോലും ആരും ഇങ്ങനെ കഴിപ്പിക്കില്ല' ; കേരള സ്റ്റോറി 2 വിനെ വിമര്‍ശിച്ച് അനുരാഗ് കശ്യപ്

calls, story

വിവാദ ചിത്രം കേരളസ്റ്റോറിയുടെ രണ്ടാം ഭാഗത്തിനെ വിമര്‍ശിച്ച് ബോളിവുഡ് നടനും സംവിധായകനുമായ അനുരാഗ് കശ്യപ്. ഫിലിംഫെയര്‍ സൗത്തിനായി കഴിഞ്ഞ ദിവസം കേരളത്തിലെത്തിയപ്പോഴാണ് അനുരാഗ് കശ്യപിന്റെ പ്രതികരണം. പ്രൊപ്പഗണ്ട ചിത്രമെന്നാണ് അനുരാഗ് കശ്യപ് കേരള സ്റ്റോറി 2 വിനെ വിശേഷിപ്പിച്ചത്. എയര്‍പ്പോര്‍ട്ടില്‍ വച്ച് മാധ്യമങ്ങളേടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

'കേരള സ്റ്റോറി ഒരു ബുൾ ഷിറ്റ് പ്രൊപഗാണ്ടയാണ്, ആളുകൾ ബീഫ് പോയിട്ട് കിച്ചടി പോലും ഇത്തരത്തിൽ ആരുടെയും വായിലേക്ക് കുത്തികയറ്റില്ല. പെട്ടെന്ന് പണം സമ്പാദിക്കാനുള്ള അത്യാർത്തിയോടെ വരുന്ന ചിത്രമാണത്. അവർക്ക് കുറച്ച് പേരെ സന്തോഷിപ്പിക്കാൻ വേണ്ടി ആളുകളെ ഭിന്നിപ്പിക്കുകയാണ്,' അനുരാഗ് കശ്യപ് പറഞ്ഞു.

2026 ഫെബ്രുവരി 27-ന് ചിത്രം തിയേറ്ററുകളിലെത്തും. ദേശീയ പുരസ്‌കാര ജേതാവായ കാമാഖ്യ നാരായണ സിങ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പുതുമുഖങ്ങളാണ് സിനിമയില്‍ മുഖ്യവേഷങ്ങളില്‍ എത്തുന്നത്.

Ads by Google
Sunday 22 Feb 2026 03.24 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google