Saturday, March 14, 2026 Last Updated 14 Min 42 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 22 Feb 2026 11.24 AM

' എനിക്ക് എന്റേതായ നിലപാടുകളും ഇഷ്ടങ്ങളുമുണ്ട്, ഒരു രാഷ്ട്രീയ പ്രസ്ഥാനത്തോട് ആഭിമുഖ്യം പുലര്‍ത്തുക എന്നത് അവര്‍ ചെയ്യുന്ന എല്ലാത്തിനെയും അന്ധമായി പുകഴ്ത്തുക എന്നല്ല' : മീനാക്ഷി

post, view

ബാലതാരമായി സിനിമയിലെത്തി മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് മീനാക്ഷി അനൂപ്. മീനാക്ഷി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. കോട്ടയത്ത് നടന്നുകൊണ്ടിരിക്കുന്ന ഫിലിം ഫെസ്റ്റിവലില്‍ മീനാക്ഷി അഭിനയിച്ച ' പ്രൈവറ്റ് ' എന്ന ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. ആ ചിത്രത്തിലെ രാഷ്ട്രീയവുമായി ചേര്‍ന്നു പോകുന്നയാളാണോ എന്ന ചോദ്യത്തിനുളള മറുപടിയായാണ് മീനാക്ഷി കുറിപ്പ് പങ്കുവെച്ചത്. നമ്മള്‍ ചെയ്യുന്ന ജോലിയും നമ്മുടെ വ്യക്തിജീവിതത്തിലെ രാഷ്ട്രീയ കാഴ്ചപ്പാടുകളും എപ്പോഴും ഒന്നായിരിക്കണം എന്ന് തോന്നുന്നില്ലെന്നും തന്റേതായ നിലപാടുകളും ഇഷ്ടങ്ങളുമുണ്ടെന്നും മീനാക്ഷി വ്യക്തമാക്കി.

മീനാക്ഷി പങ്കുവെച്ച കുറിപ്പ് വായിക്കാം:

'രാഷ്ട്രീയവും വ്യക്തിസ്വാതന്ത്ര്യവും'....

ഇപ്പോൾ കോട്ടയത്ത് നടന്നുകൊണ്ടിരിക്കുന്ന ഫിലിം ഫെസ്റ്റിവലിൽ എൻ്റെ 'പ്രൈവറ്റ് ' എന്ന ചിത്രം ഇന്ന് പ്രദർശനത്തിനുണ്ടായിരുന്നു എൻ്റെ ഇതുവരെയുള്ള ചിത്രങ്ങളിൽ ഏറ്റവും പ്രിയപ്പെട്ട ഒന്ന് ... ആ ചിത്രത്തിലെ രാഷ്ട്രീയവുമായി ചേർന്നു പോകുന്നയാളാണോ എന്നൊരു ചോദ്യവുമുണ്ടായി ... ഉത്തരം നമ്മൾ ചെയ്യുന്ന ജോലിയും നമ്മുടെ വ്യക്തിജീവിതത്തിലെ രാഷ്ട്രീയ കാഴ്ചപ്പാടുകളും എപ്പോഴും ഒന്നായിരിക്കണം എന്ന് തോന്നുന്നില്ല എന്നു തന്നെയാണ് കേവലം 20 വയസ്സുള്ള ഒരു പെൺകുട്ടി എന്ന നിലയിൽ എന്റേതായ ചില നിലപാടുകളും ഇഷ്ടങ്ങളുമുണ്ട്. അതിനോട് ചേർന്നുനിൽക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളോ നേതാക്കളോ (എല്ലാ പാർട്ടികളിലും) ഉണ്ടാകാം എന്നത് തികച്ചും വ്യക്തിപരമായ കാര്യമാണ്. എന്നാൽ, ഞാൻ ഒരു പ്രത്യേക രാഷ്ട്രീയത്തെ പിന്തുണയ്ക്കുന്നു എന്ന് പരസ്യമായി പറഞ്ഞാൽ, ആ പ്രസ്ഥാനം എടുക്കുന്ന എല്ലാ തീരുമാനങ്ങളെയും ഞാൻ കണ്ണടച്ച് അംഗീകരിക്കുന്നു എന്നൊരു തെറ്റായ വ്യാഖ്യാനം അവിടെ ഉണ്ടായേക്കാം.

ഒരു രാഷ്ട്രീയ പ്രസ്ഥാനത്തോട് ആഭിമുഖ്യം പുലർത്തുക എന്നതിനർത്ഥം അവർ ചെയ്യുന്ന എല്ലാ കാര്യങ്ങളെയും അന്ധമായി പുകഴ്ത്തുക എന്നല്ല. എന്റെ കാഴ്ചപ്പാടുകൾക്ക് അനുസരിച്ചുള്ള വിയോജിപ്പുകളും നിർദ്ദേശങ്ങളും എനിക്ക് എപ്പോഴുമുണ്ടാകും. ഒന്നിനെ ഇഷ്ടപ്പെടുക എന്നാൽ അതിന്റെ ഗുണങ്ങളെയും ദോഷങ്ങളെയും ഒരുപോലെ തിരിച്ചറിഞ്ഞുക്കൊണ്ട് മനസ്സിലാക്കുക എന്നാണ് ഞാൻ കരുതുന്നത്. കാലത്തിനനുസരിച്ച് എന്റെ ഈ ചിന്താഗതികളിൽ മാറ്റങ്ങൾ വന്നേക്കാമെങ്കിലും, എന്റെ വ്യക്തിത്വവും നിലപാടുകളും എന്നും സ്വതന്ത്രമായിരിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്......

Ads by Google
Sunday 22 Feb 2026 11.24 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google