Saturday, March 14, 2026 Last Updated 26 Min 42 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 22 Feb 2026 11.11 AM

' മണിയുടെ നായികയാകാന്‍ അവര്‍ക്ക് വിമുഖതയായിരുന്നു, അവര്‍ വരാഞ്ഞത് ആ സിനിമയ്ക്ക് ഗുണം ചെയ്തു' ; വിനയന്‍

director
photo-www.facebook.com/directorvinayan

കലാഭവന്‍ മണിയെ നായകനാക്കി വിനയന്‍ സംവിധാനം ചെയ്ത ചിത്രമാണ് ' വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും'. കാവേരി, പ്രവീണ, സായ്കുമാര്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാനവേഷങ്ങളിലെത്തിയത്. കലാഭവന്‍ മണിയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ് വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും ചിത്രത്തിലെ രാമു എന്ന അന്ധ കഥാപാത്രം.

ഇപ്പോള്‍ ചിത്രത്തിന്റെ സംവിധായകന്‍ വിനയന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച ചിത്രവും കുറിപ്പുമാണ് ശ്രദ്ധേയമാകുന്നത്. കാവേരിയുടെയും പ്രവീണയുടെയും വേഷങ്ങള്‍ ചെയ്യാന്‍ അന്നത്തെ പ്രമുഖരായ ചില നടിമാരോട് സംസാരിച്ചിരുന്നു എന്നും എന്നാല്‍ മണിയുടെ നായികയാകാന്‍ അവര്‍ക്ക് വിമുഖതയായിരുന്നുവെന്നും കുറിപ്പില്‍ വിനയന്‍ പറയുന്നു. പിന്നീട് അതേ നായികമാര്‍ തന്നെ മണിയുടെ പുറകേ നടക്കുന്നതും മലയാള സിനിമ കണ്ടു എന്നു പറഞ്ഞാണ് വിനയന്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.

വിനയന്റെ കുറിപ്പിന്റെ പൂര്‍ണരൂപം:

കലാഭവൻ മണിയെ ആദ്യമായി നായകനായി അവതരിപ്പിച്ച സിനിമയാണല്ലോ "വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും" തികച്ചും ഗ്രാമീണ പശ്ചാത്തലത്തിൽ അന്ധനായ തെരുവു ഗായകന്റെ കഥ പറഞ്ഞ ചിത്രത്തിൽ മണിയെ പോലെ തന്നെ പ്രവീണയുടെയും കാവേരിയുടെയും കാസ്റ്റിംഗ് സിനിമയുടെ വിജയത്തെ ഏറെ സഹായിച്ചു.. നിഷ്കളങ്കരായ ആ ഗ്രാമീണ പെൺകുട്ടികളെ അന്നത്തെ പ്രശസ്ത നായികമാർ ആരെങ്കിലുമാണ് അവതരിപ്പിച്ചിരുന്നതെങ്കിൽ ഇത്രത്തോളം മനസ്സിൽ തട്ടുന്ന ഒരു ഫീൽ കിട്ടില്ലായിരുന്നു.. നിർമ്മാതാക്കളുടെ ആഗ്രഹ പ്രകാരം അന്നത്തെ ഒന്നു രണ്ടു പേരെടുത്ത നായികമാരോടു സംസാരിച്ചിരുന്നു എന്നത് സത്യമാണ്..പക്ഷെ മണിയുടെ നായികയാകാൻ അവർക്ക് വിമുഖതയായിരുന്നു,,, അവരു വരാഞ്ഞത് ആ സിനിമയ്കു ഗുണം ചെയ്തു.. പിന്നീട് അവർ തന്നെ,മണിയുടെ പുറകേ നടക്കുന്നതും മലയാള സിനിമ കണ്ടു,..

Ads by Google
Sunday 22 Feb 2026 11.11 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google