Saturday, March 14, 2026 Last Updated 25 Min 20 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 21 Feb 2026 12.13 PM

'കല്‍പണിക്കാര്‍ പോലും തിരിച്ചു പോകുമ്പോള്‍ അവരുടെ പിക്കാസും പാരയുമൊക്കെ എടുത്തെന്ന് ഉറപ്പുവരുത്താറുണ്ട്' ; ശസ്ത്രക്രിയക്കിടെ വീട്ടമ്മയുടെ വയറ്റില്‍ കത്രിക മറന്നുവെച്ച സംഭവത്തില്‍ പ്രതികരിച്ച് സന്തോഷ് പണ്ഡിറ്റ്

uploads/news/2026/02/826580/santosh-pandit.gif

ശസ്ത്രക്രിയക്കിടെ വീട്ടമ്മയുടെ വയറ്റില്‍ കത്രിക മറന്നുവെച്ച സംഭവത്തില്‍ രൂക്ഷമായി പ്രതികരിച്ച് സന്തോഷ് പണ്ഡിറ്റ്. വീടുകളില്‍ കല്‍പണിയെടുക്കുന്ന തൊഴിലാളികള്‍ പോലും വൈകീട്ട് തിരിച്ചു പോകുമ്പോള്‍ രാവിലെ പണിക്കു കൊണ്ടുവന്ന കൈക്കോട്ട്, പിക്കാസ്, പാര ഒക്കെ തിരിച്ചു കൊണ്ടുപോകുന്നു എന്ന് ഉറപ്പുവരുത്താറുണ്ടെന്നും ശസ്ത്രക്രിയ നടത്തുന്ന ഡോക്ടര്‍മാര്‍ക്ക് ഇത്രയും ഉത്തരവാദിത്വം ഇല്ലേയെന്നും സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്കില്‍ കുറിച്ചു.

സന്തോഷ് പണ്ഡിറ്റിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം:

ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ മറന്നുവച്ച കത്രികയുമായി അഞ്ചുവർഷം വേദനസഹിച്ച് കഴിഞ്ഞ വീട്ടമ്മയുടെ വാർത്ത വായിച്ചു ഒരുപാട് വിഷമം തോന്നി.
സാധാരണ വീടുകളിൽ കൽപണിയെടുക്കുന്ന തൊഴിലാളികൾ പോലും വൈകീട്ട് തിരിച്ചു പോകുമ്പോൾ രാവിലെ പണിക്കു കൊണ്ട് വന്ന കൈകോട്ട്, പിക്കാസ്, പാര etc ഒക്കെ തിരിച്ചു കൊണ്ട് പോകുന്നു എന്ന് ഉറപ്പു വരുത്താറുണ്ട്. ഇതിപ്പോൾ ഡോക്ടർമാർ ശസ്ത്രക്രിയ നടത്തി കഴിഞ്ഞാൽ അവരുടെ കത്രിക അടക്കമുള്ള ഉപകരണങ്ങൾ, കൂടെ അവരുടെ മൊബൈലും ഒക്കെ രോഗിയുടെ വയറിൽ അബദ്ധത്തിൽ കുടുങ്ങിപ്പോയോ എന്ന് നോക്കേണ്ടേ? ഇത്രയും ഉത്തരവാദിത്വം ഇല്ലേ? ഇത്തരം ഡോക്ടർ മാരെ 'കത്രിക ' പൂട്ടിടാൻ നേരമായി...

മന്ത്രിമാർക്കും, മുഖ്യമന്ത്രിക്കും ഒക്കെ അസുഖം വന്നാൽ അമേരിക്ക, വിദേശങ്ങൾ ഒക്കെ പോയി ചികിത്സ തേടാൻ അവസരം ഉണ്ട്. സാധാരണക്കാർ അങ്ങനെ അല്ലല്ലോ?

കോഴിക്കോട് മെഡിക്കൽ കോളേജിലും ഇതേ അനുഭവം ഉണ്ടായ ഒരു സ്ത്രീ ഇപ്പോഴും നീതിക്ക് വേണ്ടി തെരുവിൽ സമരത്തിൽ ആണ്. ഇനിയെങ്കിലും
ഓപറേഷൻ തിയേറ്ററിൽ സ്റ്റിച്ചിടുന്നതിനു മുൻപ് ഉപകരണങ്ങളുടെ എണ്ണം തിട്ടപ്പെടുത്തുക. ലക്ഷക്കണക്കിന് പേർക്ക് സൗജന്യ ചികിത്സ ലഭിക്കുന്നത് സർക്കാർ ആശുപത്രികളിൽ നിന്നാണ്. ഇത്തരം വീഴ്ചകൾ കാണിച്ചു ആരും മൊത്തം സിസ്റ്റത്തെ മോശമാക്കരുത് എന്ന് കൂടി ഓർമ്മിപ്പിക്കുന്നു.
(വാൽ കഷ്ണം....ഇനി മുതൽ സ്വർണം കൊണ്ട് ഉണ്ടാക്കിയ കത്രിക ആശുപത്രിയിൽ ഓപ്പറേഷന് ഉപയോഗിക്കുക. അപ്പോൾ ആരും മറക്കില്ല.പിന്നല്ല )

Ads by Google
Saturday 21 Feb 2026 12.13 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google