Saturday, March 14, 2026 Last Updated 14 Min 47 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 21 Feb 2026 11.12 AM

നീ എന്റെ മകള്‍ മാത്രമല്ല, എന്റെ ഹൃദയത്തിന്റെ ഒരു ഭാഗമാണ്; പിറന്നാള്‍ ദിനത്തില്‍ മകള്‍ക്ക് സര്‍പ്രൈസ് നല്‍കി ഷീലു എബ്രഹാം

sheelu-abraham
photo-www.instagram.com/sheeluabraham21

മകള്‍ ചെല്‍സിയുടെ പിറന്നാള്‍ ആഘോഷമാക്കി നടി ഷീലു എബ്രഹാം. മുംബൈയില്‍ എത്തി മകള്‍ക്ക് സര്‍പ്രൈസ് നല്‍കുന്ന ചിത്രങ്ങളും ഷീലു പങ്കുവെച്ചിട്ടുണ്ട്.

‘അവളുടെ ജന്മദിനത്തില്‍ മുബൈയില്‍ വെച്ച് കൃത്യം അര്‍ദ്ധരാത്രിക്ക് അവളുടെ പ്രിയപ്പെട്ട കൂട്ടുകാര്‍ക്കൊപ്പം. ഞങ്ങളുടെ സര്‍പ്രൈസ് അവളെ അത്ഭുതപ്പെടുത്തിയത് എന്നെ വികാരഭരിതയാക്കി. അവളുടെയാ പുഞ്ചിരിയും , കണ്ണുകളിലെ തിളക്കവും, മുഖത്തെ നിഷ്‌കളങ്കതയും കണ്ടപ്പോള്‍ ഒരമ്മയുടെ ഹൃദയത്തിന് വാക്കുകള്‍ക്കതീതമായി നിറഞ്ഞു കവിയാന്‍ കഴിയുമെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. നീ എന്റെ മകള്‍ മാത്രമല്ല, എന്റെ ഹൃദയത്തിന്റെ ഭാഗവും ആത്മാവിന്റെ പകരമില്ലാത്ത ഒരംശവുമാണ്. ജന്മദിനാശംസകള്‍ എന്റെ പാവക്കുട്ടീ ’എന്നാണ് ഷീലു കുറിച്ചത്.

സെലിബ്രിറ്റികളുള്‍പ്പെടെ നിരവധിപ്പേരാണ് ചെല്‍സിയയ്ക്ക് ആശംകളറിയിച്ചെത്തുന്നത്. അമ്മയെപ്പോലെ തന്നെ മകളും സുന്ദരിയാണെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ചെല്‍സിയ, നീല്‍ എന്നിങ്ങനെ രണ്ട് മക്കളാണ് ഷീലു , എബ്രഹാം ദമ്പതികള്‍ക്കുളളത്. പ്രമുഖ നിര്‍മാണക്കമ്പനിയായ അബാം സിനിമാസിന്റെ ഉടമയാണ് എബ്രഹാം.

വീപ്പിംഗ് ബോയ് എന്ന ചിത്രത്തിലൂടെയാണ് ഷീലു എബ്രഹാം മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. എന്നാല്‍ 'ഷീ ടാക്‌സി' എന്ന ചിത്രമാണ് ഷീലുവിന് ശ്രദ്ധ നേടി കൊടുത്തത്. മംഗ്ലീഷ്, കനല്‍, പുതിയ നിയമം, ആടുജീവിതം, പുത്തന്‍പണം, പട്ടാഭിരാമന്‍, ശുഭരാത്രി, അല്‍ മല്ലു, സ്റ്റാര്‍ എന്നിങ്ങനെ നിരവധി ചിത്രങ്ങളില്‍ ഷീലു അഭിനയിച്ചിട്ടുണ്ട്.

Ads by Google
Saturday 21 Feb 2026 11.12 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google