Saturday, March 14, 2026 Last Updated 10 Min 41 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 21 Feb 2026 09.17 AM

നടന്‍ ഇമ്രാന്‍ ഖാനുമായുളള ബന്ധം ലൗ ജിഹാദ് എന്ന് അധിക്ഷേപം; ചുട്ട മറുപടിയുമായി നടി ലേഖ വാഷിങ്ടണ്‍

lekha-washington-

ബോളിവുഡ് നടൻ ഇമ്രാൻ ഖാനുമായുള്ള ബന്ധത്തെ 'ലൗ ജിഹാദ്' എന്ന് വിളിച്ച് അധിക്ഷേപിച്ചവർക്ക് മറുപടിയുമായി നടി ലേഖ വാഷിങ്ടൺ രംഗത്ത്. കഴിഞ്ഞ മാസം ഇമ്രാൻ ഖാന്റെ തിരിച്ചുവരവ് ചിത്രമായ ‘ഹാപ്പി പട്ടേൽ: ഖത്തർനാക് ജാസൂസിന്റെ’ പ്രിമിയറിന് ഇരുവരും ഒന്നിച്ച് എത്തിയതോടെയാണ് സോഷ്യൽ മീഡിയയിൽ സൈബർ ആക്രമണം ശക്തമായത്. ഇൻസ്റ്റാഗ്രാം റീലിലൂടെയാണ് ലേഖ ഈ ആരോപണങ്ങളെ തമാശരൂപേണ നേരിട്ടത്. വെറുപ്പും വിഭജനവും പ്രചരിപ്പിക്കാൻ തന്റെ വീഡിയോകൾ ഉപയോഗിക്കുന്നത് തന്റെ നിലപാടുകൾക്ക് വിരുദ്ധമാണെന്നും, ഇത്തരം പരിഹാസ്യമായ കാര്യങ്ങളെ തമാശരൂപേണ നേരിടാനാണ് താൻ ഇഷ്ടപ്പെടുന്നതെന്നും അവർ വ്യക്തമാക്കി.

'ലൗ ജിഹാദ് - ഇത് എനിക്കെതിരെയാണ് നടക്കുന്നത് എന്ന് തോന്നുന്നു. ഞാൻ ഭാഗികമായി ബർമീസ്, ഇറ്റാലിയൻ, പഞ്ചാബി പശ്ചാത്തലമുള്ളവളാണ്. വളർന്നത് ദക്ഷിണേന്ത്യയിലും പിന്നീട് ഉത്തരേന്ത്യയിലേക്ക് മാറുകയും ചെയ്തു. എന്നെ 'ലൗ ജിഹാദ്' ചെയ്യുന്നത് ആരെയാണെന്ന് നോക്കൂ, അവന്റെ അച്ഛൻ പകുതി ഹിന്ദുവും പകുതി സ്കോട്ടിഷുമാണ്, അമ്മ മുസ്‌ലിമും. ഇതിലെ വൈരുദ്ധ്യം കാണുമ്പോൾ ‘ശരി, ലൗ ജിഹാദ് ചെയ്തോളൂ’ എന്ന് പറയാനേ എനിക്ക് തോന്നുന്നുള്ളൂ.

വൈവിധ്യമാർന്ന സംസ്കാരമുള്ള, ദയയുള്ള, സർഗാത്മകരായ മനുഷ്യർ പരസ്പരം പിന്തുണയ്ക്കുന്നത് കാണുമ്പോൾ എനിക്ക് അഭിമാനം തോന്നുന്നു. എന്നെ ഒരു പ്രശസ്ത നടന്റെ പങ്കാളി എന്ന നിലയിൽ മാത്രം കാണുന്നത് വിചിത്രമായി തോന്നുന്നു. മറ്റുള്ളവർ മോശമായി സംസാരിക്കുന്നത് അവരെക്കുറിച്ചാണ് തെളിയിക്കുന്നത്, നിങ്ങളെക്കുറിച്ചല്ല. ലോകം സ്ത്രീകളെ ആദ്യം വിലയിരുത്തുന്നത് അവരുടെ രൂപം നോക്കിയാണ്. ഞാൻ എപ്പോഴും എന്റെ ഏറ്റവും മികച്ച പതിപ്പായി തുടരും. വിദ്വേഷം പ്രചരിപ്പിക്കുന്നവർ അത് തുടരട്ടെ, സ്നേഹിക്കുന്നവർക്ക് സ്നേഹിക്കാം', ലേഖയുടെ വാക്കുകൾ.

ബോളിവുഡ് താരം ഇമ്രാൻ ഖാനും നടിയും കലാകാരിയുമായ ലേഖ വാഷിങ്ടണും 2020 മുതൽ പ്രണയത്തിലാണ്. മുൻഭാര്യ അവന്തിക മാലിക്കുമായി 2019-ൽ വേർപിരിഞ്ഞ ഇമ്രാൻ, ലേഖയുമായുള്ള ബന്ധം തന്റെ ജീവിതത്തിലെ വളർച്ചയ്ക്കും സമാധാനത്തിനും വലിയ കരുത്ത് നൽകുന്നുണ്ടെന്ന് തുറന്നു പറഞ്ഞിട്ടുണ്ട്.

Ads by Google
Saturday 21 Feb 2026 09.17 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google