Saturday, March 14, 2026 Last Updated 11 Min 14 Sec ago Malayalam Edition
Todays E paper
Ads by Google
Friday 20 Feb 2026 07.33 PM

ബ്ലാക്ക് ജോർജറ്റ് ടാസൽ സാരിയും ഫുള്‍ സ്ലീവ് മിറർ എംബ്രോയ്ഡറി ബ്ലൗസുമണിഞ്ഞ് ബ്ലാക്ക് ബ്യൂട്ടിയായി മലൈക അറോറ; താരത്തിന്റെ ടൈംലെസ് ഹോട്ട് ലുക്ക് ഏറ്റെടുത്ത് ആരാധകര്‍

uploads/news/2026/02/826474/Untitled-7.jpg
Malaika Arora (Image Source: Instagram)

മോഡലിംഗിലൂടെ സിനിമയിലെത്തി തന്റെ നൃത്തപാടവത്തിലൂടെ ബോളിവുഡില്‍ തന്റേതായ സ്ഥാനമുറപ്പിച്ച താരമാണ് മലൈക അറോറ. ബോളിവുഡിൽ ഏറ്റവും കൂടുതൽ ഹിറ്റായിട്ടുള്ള ഐറ്റംഡാൻസുകൾ ചെയ്ത താരം കൂടിയാണ് മലൈക. പ്രായം അൻപത്തിരണ്ട് കഴിഞ്ഞെങ്കിലും ഇപ്പോഴും യുവത്വം കാത്തുസൂക്ഷിക്കുന്ന താരത്തിന്റെ ഹോട്ട് ലുക്കുകള്‍ എന്നും സോഷ്യല്‍ മീഡിയ ഹോട്ടാക്കാറുണ്ട്.
ബോളിവുഡ് സിനിമാ ലോകത്ത് നർത്തകി, നടി, മോഡൽ, ടെലിവിഷൻ അവതാരക, നിർമ്മാതാവ് എന്നിങ്ങനെ ബഹുമുഖ പ്രതിഭയായി തിളങ്ങിനിൽക്കുന്ന താരം ഫാഷന്‍ ലോകത്തും മിന്നും താരമാണ്. സോഷ്യല്‍ മീഡിയയിലൂടെ വ്യത്യസ്ത ഫാഷന്‍ ഔട്ട്ഫിറ്റുകളിഞ്ഞ് താരം പങ്കിടുന്ന ഫോട്ടോഷൂട്ടുകള്‍ നിമിഷനേരം കൊണ്ട് ട്രെന്‍ഡിംഗായി മാറാറുണ്ട്.
ഇപ്പോഴിതാ ബ്ലാക്ക് സാരിയില്‍ എലഗന്റ് ഹോട്ട് ലുക്കിലുള്ള ചിത്രങ്ങള്‍ പങ്കിടുകയാണ് താരം. കാസ്കേഡിംഗ് സിൽവർ ടാസ്സലുകളും കട്ടിയുള്ള കട്ട് ഡാനയുമുള്ള ബ്ലാക്ക് ജോർജറ്റ് ടാസൽ ഡ്രേപ്പ്ഡ് സാരിയാണ് മലൈക ധരിച്ചിരിക്കുന്നത്. ഒപ്പം ഫുള്‍ സ്ലീവ് മിറർ എംബ്രോയ്ഡറി ബ്ലൗസുമണിഞ്ഞ താരത്തിന്റെ ഹോട്ട് ലുക്ക് സോഷ്യല്‍ മീഡിയ ചൂടാക്കുന്നുണ്ട്. നിമിഷവേഗത്തില്‍ താരത്തിന്റെ പുതിയ ചിത്രങ്ങള്‍ തരംഗമാകുന്നുണ്ട്.

Ads by Google
Friday 20 Feb 2026 07.33 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google