Sunday, March 15, 2026 Last Updated 43 Min 15 Sec ago Malayalam Edition
Todays E paper
Ads by Google
Friday 20 Feb 2026 02.22 PM

അത്രയും ദേഷ്യം വരുന്നുണ്ട്, എന്നാണ് എന്റെ ക്ഷമ വിടുന്നതെന്ന് അറിയില്ല; രണ്ടം വിവാഹത്തെക്കുറിച്ചുളള ഗോസിപ്പുകളില്‍ പ്രതികരിച്ച് മീന

meena-sagar
photo-www.instagram.com/meenasagar16/

സമീപകാലത്തായി തന്റെ രണ്ടാം വിവാഹത്തെ സംബന്ധിച്ച് വരുന്ന ഗോസിപ്പുകളില്‍ പ്രതികരിച്ച് നടി മീന സാഗര്‍. രണ്ടാം വിവാഹത്തെക്കുറിച്ചുളള വാര്‍ത്തകള്‍ ഏറെ വേദനിപ്പിച്ചുവെന്നും ഇതെല്ലാം കാണുമ്പോള്‍ ഭയങ്കരമായ ദേഷ്യം വരാറുണ്ടെന്നും നടി ഗലാട്ട തമിഴനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഇപ്പോള്‍ എന്നെ കുറിച്ച് ഏറ്റവും അധികമായി കേള്‍ക്കുന്ന വിവാദം എന്റെ രണ്ടാം വിവാഹത്തെ കുറിച്ചുളള വാര്‍ത്തകളാണ്. അതിലെന്തെങ്കിലും സത്യമുണ്ടെങ്കില്‍ , അല്ലെങ്കില്‍ അങ്ങനെ ഒരാളുണ്ടെങ്കില്‍ അതേക്കുറിച്ച് എഴുതുകയും സംസാരിക്കുകയും ചെയ്യുനന്തില്‍ തെറ്റില്ല. ഇതിപ്പോള്‍ വെറുതേ എന്തെങ്കിലും എഴുതുകയാണ്.

ഞാനൊരു സ്ത്രീയാണ്, സെലിബ്രിറ്റിയാണ്, ഞാനിപ്പോള്‍ സിംഗിളാണ് എന്നൊക്കെയുളള കാരണങ്ങളായതുകൊണ്ടാവാം എന്തും പറയാം എന്ന തോന്നലാണ് എഴുതുന്നവര്‍ക്ക്. എന്നെ സംബന്ധിച്ച് ഇത് വലിയ ബുദ്ധിമുട്ടലും ശല്യപ്പെടുത്തലുമാണ്, എന്നാണ് എനിക്ക് എന്റെ ക്ഷമ വിടുന്നതെന്ന് അറിയില്ല. ഇപ്പോള്‍ ഞാന്‍ എല്ലാവരെയും വിട്ടുവച്ചിരിക്കുകയാണ്.

എന്റെ സമയവും ആരോഗ്യവും എനര്‍ജിയും ഒന്നും എനിക്ക് നെഗറ്റീവായ ഒരു കാര്യത്തിന് വേണ്ടി ചെലവഴിക്കാന്‍ താത്പര്യമില്ല. തെറ്റായ, മോശമായ , ആവശ്യമില്ലാത്ത ഒരു കാര്യത്തിന് വേണ്ടിയും വിലപ്പെട്ട എന്റെ നേരവും ആരോഗ്യവും ചിന്തയും കളയാന്‍ സാധിക്കില്ല.

ഞാന്‍ വളരെ പോസിറ്റീവ് ആയിട്ടുളള ആളാണ്. എനിക്ക് സന്തോഷത്തോടെ ഇരിക്കാനും , പോസിറ്റീവ് കാര്യങ്ങള്‍ പങ്കുവയ്ക്കാുമൊക്കെയാണ് ഇഷ്ടം. അത്തരം കാര്യങ്ങള്‍ക്ക് ശ്രദ്ധ കേന്ദ്രീകരിക്കാം എന്നതാണ് ഞാന്‍ ചെയ്യുന്നത്. അങ്ങനെയാണ് ഞാന്‍ ജീവിക്കുന്നത്- മീന പറഞ്ഞു.

Ads by Google
Friday 20 Feb 2026 02.22 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google