Sunday, March 15, 2026 Last Updated 45 Min 40 Sec ago Malayalam Edition
Todays E paper
Ads by Google
Friday 20 Feb 2026 01.05 PM

' ഏറ്റവും മികച്ച പങ്കാളി, ഏറ്റവും നല്ല അമ്മ' ; ഭാര്യയ്ക്ക് പിറന്നാള്‍ ആശംസകളുമായി രാജ്കുമാര്‍ റാവു

 note, are
photo-www.instagram.com/rajkummar_rao/

ബോളിവുഡിലെ ശ്രദ്ധേയനായ നടനാണ് രാജ്കുമാര്‍ റാവു. ഇപ്പോള്‍ ഭാര്യ പത്രലേഖയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് താരം. തന്റെയും മകള്‍ പാര്‍വതിയുടെയും ജീവിതത്തിലെ ഭാഗ്യമെന്നാണ് അദ്ദേഹം ഭാര്യയെക്കുറിച്ച് പറയുന്നത്. പത്രലേഖയ്ക്ക് ഒപ്പമുളള മനോഹര ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്.

''എന്റെ പ്രിയപ്പെട്ടവള്‍ക്ക് ജന്മദിനാശംസകള്‍. എന്റെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും നല്ല കാര്യമാണ് നീ. നീയാണ് ഞങ്ങളുടെ വീടിന്റെ ഐശ്വര്യം. എന്റെയും പാര്‍വ്വതിയുടെയും ജീവിതത്തില്‍ നിന്നെ ലഭിച്ചത് ഞങ്ങളുടെ ഭാഗ്യമാണ്. ഏറ്റവും മികച്ച പങ്കാളി, ഏറ്റവും നല്ല അമ്മ, അതുപോലെ ഏറ്റവും നല്ല മകള്‍.

നിന്റെ സ്വപ്നങ്ങള്‍ക്കും കരുത്തിനും നീ എന്ന അത്ഭുതകരമായ സ്ത്രീക്കും വേണ്ടി ഇതാ ഈ ആശംസകള്‍. ജന്മദിനാശംസകള്‍. ദൈവം നിന്നെ അനുഗ്രഹിക്കട്ടെ'' , രാജ് കുമാര്‍ റാവുവിന്റെ വാക്കുകള്‍.

പ്രണയിച്ച് വിവാഹം കഴിച്ചവരാണ് രാജ്കുമാര്‍ റാവുവും പത്രലേഖയും. ' സിറ്റി ലൈറ്റ്‌സ്' എന്ന ചിത്രത്തില്‍ ഇരുവരും ഒന്നിച്ചു പ്രവര്‍ത്തിച്ചിട്ടുണ്ട്. 2021 നവംബറില്‍ ആണ് ഇരുവരുടെയും വിവാഹം നടക്കുന്നത്. 2025 നവംബറില്‍ ഈ ദമ്പതികള്‍ക്ക് ഒരു പെണ്‍കുഞ്ഞ് ജനിച്ചു. പാര്‍വ്വതി എന്നാണ് മകളുടെ പേര്.

Ads by Google
Friday 20 Feb 2026 01.05 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google