Sunday, March 15, 2026 Last Updated 45 Min 14 Sec ago Malayalam Edition
Todays E paper
Ads by Google
Friday 20 Feb 2026 08.46 AM

മന്ദാര സന്ദര്‍ശിച്ച് ബാബു ആന്റണി; ചിത്രങ്ങള്‍ പങ്കുവെച്ച് ഷീലു എബ്രഹാം

-sheelu-abraham
photo-www.instagram.com/sheeluabraham21

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയാണ് നടിയും നിര്‍മാതാവുമായ ഷീലു എബ്രഹാം. അടുത്തിടെയായിരുന്നു താരം ഒരു ക്ലോത്തിങ് ബിസിനസ്സ് രംഗത്തേക്ക് പ്രവേശിച്ചത്. മന്ദാര എന്നാണ് ഷീലു എബ്രഹാമിന്റെ സാരി ബ്രാന്‍ഡിന്റെ പേര്. സാരികള്‍ക്ക് മാത്രമായൊരു ഓണ്‍ലൈന്‍ സ്‌റ്റോറാണിത്.

ഇപ്പോഴിതാ നടന്‍ ബാബു ആന്റണി മന്ദാര സന്ദര്‍ശിച്ചതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് ഷീലു. നടനൊപ്പമുളള ചിത്രങ്ങള്‍ താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.

വീപ്പിംഗ് ബോയ് എന്ന ചിത്രത്തിലൂടെയാണ് ഷീലു എബ്രഹാം മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. എന്നാല്‍ 'ഷീ ടാക്‌സി' എന്ന ചിത്രമാണ് ഷീലുവിന് ശ്രദ്ധ നേടി കൊടുത്തത്. മംഗ്ലീഷ്, കനല്‍, പുതിയ നിയമം, ആടുജീവിതം, പുത്തന്‍പണം, പട്ടാഭിരാമന്‍, ശുഭരാത്രി, അല്‍ മല്ലു, സ്റ്റാര്‍ എന്നിങ്ങനെ നിരവധി ചിത്രങ്ങളില്‍ ഷീലു അഭിനയിച്ചിട്ടുണ്ട്. ഷീലു അഭിനയിച്ച മിക്ക സിനിമകളുടെയും നിര്‍മാതാവ് ഭര്‍ത്താവായ എബ്രഹാം മാത്യു ആണ്.

Ads by Google
Friday 20 Feb 2026 08.46 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google