Sunday, March 15, 2026 Last Updated 44 Min 49 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 19 Feb 2026 04.44 PM

സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണം; കേരള സ്റ്റോറി 2ന് എതിരെ ഹൈക്കോടതിയില്‍ ഹര്‍ജി

petition

എറണാകുളം: വിവാദമായ കേരള സ്റ്റോറി എച്ച ചിത്ത്രിന്റെ രണ്ടാം ഭാഗത്തിനെതിരെ കേരള ഹൈക്കോടതിയില്‍ ഹര്‍ജി. ചിത്രത്തിന്റെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് കണ്ണൂര്‍ ചിറ്റാരിപ്പറമ്പ് സ്വദേശി ശ്രീദേവ് നമ്പൂതിരിയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ഹര്‍ജിയില്‍ സെന്‍സര്‍ ബോര്‍ഡിന് ഹൈക്കോടതി നോട്ടീസ് നല്‍കി. നിര്‍മാതാക്കളായ സണ്‍ഷൈന്‍ പിക്‌ചേഴ്‌സും മറുപടി നല്‍കണം. ഹര്‍ജി ഹൈക്കോടതി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.

2023 ല്‍ പുറത്തിറങ്ങിയ കേരള സ്റ്റോറിയുടെ ഒന്നാം ഭാഗം വലിയ വിവാദത്തിന് ഇടയാക്കിയിരുന്നു. കഴിഞ്ഞ ദിവസമാണ് കേരള സ്റ്റോറി 2 ന്റെ ട്രെയ്‌ലര്‍ പുറത്തുവന്നത്. ഇതോടെ രൂക്ഷ വിമര്‍ശനങ്ങളും പരിഹാസങ്ങളുമാണ് ചിത്രത്തിനെതിരെ ഉയരുന്നത്. ഫെബ്രുവരി 27നാണ് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുക. ദേശീയ പുരസ്‌കാര ജേതാവായ കാമാഖ്യ നാരായണ സിംഗ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Ads by Google
Thursday 19 Feb 2026 04.44 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google