Sunday, March 15, 2026 Last Updated 45 Min 30 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 19 Feb 2026 04.15 PM

' കേരള സ്റ്റോറിയുടെ ഒന്നാംഭാഗം എങ്ങനെ പോയോ, രണ്ടാം ഭാഗവും അതേ പോലെ പോകും' ; മന്ത്രി സജി ചെറിയാന്‍

kerala story, movie

തിരുവനന്തപുരം: വിവാദമായ കേരള സ്റ്റോറി എന്ന സിനിമയുടെ രണ്ടാം ഭാഗത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. കേരളത്തിന്റെ മതനിരപേക്ഷതയിലും വികസനനേട്ടത്തിലും അസൂയ ഉളളവരാണ് സിനിമയ്ക്ക് പിന്നിലെന്ന് മന്ത്രി പറഞ്ഞു.

' കേരളത്തെ അപകീര്‍ത്തിപ്പെടുത്താനും. മതനിരപേക്ഷതയിലും ജനാധിപത്യ സംവിധാനങ്ങളുടെ കാര്യത്തിലും വികസനത്തിലും കേരളം നേടിയ നേട്ടങ്ങളെല്ലാം രാജ്യത്തെ പലര്‍ക്കും അസൂയ ഉണ്ടാക്കുന്നതാണ്. കേരളത്തെ മോശമാക്കി കാണിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഇത്തരം ചില സിനിമകളിലൂടെ നടത്തുന്നത്. അതൊന്നും കേരളം അംഗീകരിക്കില്ല. കേരള സ്റ്റോറിയുടെ ഒന്നാംഭാഗം എങ്ങനെ പോയോ, രണ്ടാം ഭാഗവും അതേ പോലെ പോകും' സജി ചെറിയാന്‍ പറഞ്ഞു.

2023 ല്‍ പുറത്തിറങ്ങിയ കേരള സ്റ്റോറിയുടെ ഒന്നാം ഭാഗം വലിയ വിവാദത്തിന് ഇടയാക്കിയിരുന്നു. കഴിഞ്ഞ ദിവസമാണ് കേരള സ്റ്റോറി 2 ന്റെ ട്രെയ്‌ലര്‍ പുറത്തുവന്നത്. ഇതോടെ രൂക്ഷ വിമര്‍ശനങ്ങളും പരിഹാസങ്ങളുമാണ് ചിത്രത്തിനെതിരെ ഉയരുന്നത്. ഫെബ്രുവരി 27നാണ് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുക. ദേശീയ പുരസ്‌കാര ജേതാവായ കാമാഖ്യ നാരായണ സിംഗ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Ads by Google
Thursday 19 Feb 2026 04.15 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google