Sunday, March 15, 2026 Last Updated 47 Min 41 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 19 Feb 2026 02.47 PM

' ലാളിത്യം നിറഞ്ഞ വ്യക്തിത്വം, സ്‌നേഹം നിറഞ്ഞ പെരുമാറ്റം' ; ഇന്ദ്രന്‍സിനെ കുറിച്ച് സംവിധായകന്‍ വിനയന്‍

post, actor

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഇന്ദ്രന്‍സ്. ഹാസ്യ കഥാപാത്രങ്ങളിലൂടെയാണ് ഇന്ദ്രന്‍സ് മലയാളി പ്രേക്ഷരുടെ മനസ്സില്‍ ഇടം നേടുന്നത്. നടന്‍ ആകുന്നതിന് മുമ്പ് സിനിമയില്‍ കോസ്റ്റ്യൂമറായും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. താരജാഡകള്‍ ഒന്നും ഇല്ലാത്ത അദ്ദേഹത്തിന്റെ വിനയവും ആരാധകരോടുളള പെരുമാറ്റവും പലപ്പോഴും ചര്‍ച്ചയായിട്ടുണ്ട്.

ഇപ്പോള്‍ സംവിധായകന്‍ വിനയന്‍ ഇന്ദ്രന്‍സിനെ കുറിച്ച് പങ്കുവെച്ച ഒരു കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ലാളിത്യത്തിന്റെ പര്യായമായ നടന്‍ എന്നാണ് വിനയന്‍ ഇന്ദ്രന്‍സിനെ വിശേഷിപ്പിച്ചിരിക്കുന്നത്. ഇന്ദ്രന്‍സിന്റെ സ്‌നേഹം നിറഞ്ഞ പെരുമാറ്റത്തെയും ലാളിത്യം നിറഞ്ഞ വ്യക്തിത്വത്തെയും അഭിനന്ദിക്കുകയാണ് വിനയന്‍.

വിനയന്റെ വാക്കുകളിലേക്ക്:

ലാളിത്യത്തിന്റെ പര്യായമായ ഒരു നടൻ … ഇന്ദ്രൻസിനൊപ്പം പത്തൊമ്പതാം നൂറ്റാണ്ടിന്റെ സെറ്റിൽ …കല്യാണ സൗഗന്ധികം ആയിരുന്നു ഇന്ദ്രൻസ് ആദ്യമായി അഭിനയിച്ച എന്റെ സിനിമ.. അതിനു മുൻപ് ചില സിനിമകളിൽ കോസ്റ്റ്യൂമറായി ജോലി ചെയ്തിരുന്നു.. കല്യാണ സൗഗന്ധികത്തിലെ ഷെഹൻ ഷാ എന്ന കോമഡി കഥാപാത്രം മുതൽ പത്തൊമ്പതാം നൂറ്റാണ്ടിലെ കേളു വരെ വിവിധ രീതിയിലുള്ള എത്രയോ കഥാപാത്രത്തെ എന്റെ സിനിമകളിൽ തന്നെ ഇന്ദ്രൻസ് അവതരിപ്പിച്ചു.. ഇന്ന് മലയാളത്തിലെ എണ്ണം പറഞ്ഞ അഭിനേതാക്കളിൽ ഒരാളായി മാറിയ ഇന്ദ്രൻസ് അന്നും ഇന്നും കൈമോശം വരാതെ കാത്തു സൂക്ഷിക്കുന്ന ഒന്നുണ്ട്.. ലാളിത്യം നിറഞ്ഞ വ്യക്തിത്വം..സ്നേഹം നിറഞ്ഞ പെരുമാറ്റം..ഇന്ദ്രൻസിന് ഒരു ബിഗ് സല്യൂട്ട്…

Ads by Google
Thursday 19 Feb 2026 02.47 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google