Monday, March 16, 2026 Last Updated 10 Min 55 Sec ago Malayalam Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Wednesday 18 Feb 2026 11.41 PM

തദ്ദേശ തെരഞ്ഞെടുപ്പ്‌: ജയിച്ചവരുള്‍പ്പെടെ 7085 പേര്‍ ചെലവുകണക്ക്‌ നല്‍കിയില്ല

uploads/news/2026/02/826118/election-1.jpg

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിച്ച 75,627 സ്‌ഥാനാര്‍ഥികളില്‍ 7085 പേര്‍ ചെലവുകണക്കുകള്‍ സമര്‍പ്പിച്ചില്ല. വിജയിച്ച്‌ ജനപ്രതിനിധികളായ ഇരുപതോളം പേരും ഇതില്‍ ഉള്‍പ്പെടുന്നു.
യു.ഡി.എഫിന്റെയും എല്‍.ഡി.എഫിന്റെയും അംഗങ്ങളും സ്വതന്ത്രരും കണക്ക്‌ നല്‍കാത്തവരിലുണ്ട്‌. കണക്ക്‌ സമര്‍പ്പിച്ചവരുടെ വിവരങ്ങള്‍ തദ്ദേശ സ്‌ഥാപന സെക്രട്ടറിമാര്‍ ഈ മാസം സംസ്‌ഥാന തെരഞ്ഞെടുപ്പ്‌ കമ്മിഷനു നല്‍കിയതോടെയാണ്‌ വിവരങ്ങള്‍ പുറത്തുവന്നത്‌.
ചെലവിന്റെ കണക്ക്‌ സമര്‍പ്പിക്കുന്നതില്‍ വീഴ്‌ച വരുത്തിയവരെ അഞ്ചുവര്‍ഷം വരെ തെരഞ്ഞെടുപ്പില്‍
മത്സരിക്കുന്നതില്‍നിന്ന്‌ അയോഗ്യരാക്കാന്‍ കമ്മിഷന്‌ അധികാരമുണ്ട്‌. കണക്ക്‌ നല്‍കാത്ത നിലവിലെ അംഗങ്ങളുടെ കാര്യത്തില്‍ കമ്മിഷന്‍ എന്തുനടപടി സ്വീകരിക്കുമെന്നത്‌ നിര്‍ണായകമാണ്‌.
ജനുവരി 12 വരെയായിരുന്നു ചെലവുകണക്ക്‌ സമര്‍പ്പിക്കാന്‍ കമ്മിഷന്‍ അനുവദിച്ച സമയം. ഓണ്‍ലൈനായി സമര്‍പ്പിക്കാന്‍ കഴിയാത്തവര്‍ക്ക്‌ അതത്‌ തദ്ദേശ സ്‌ഥാപന സെക്രട്ടറിമാര്‍ക്കു നേരിട്ടു സമര്‍പ്പിക്കാനും അവസരമുണ്ടായിരുന്നു.
കോഴിക്കോട്‌ ജില്ലയില്‍ 1000 പേരാണു കണക്ക്‌ നല്‍കാത്തത്‌. മലപ്പുറത്ത്‌ 988 പേര്‍ കണക്ക്‌ നല്‍കിയിട്ടില്ല. തിരുവനന്തപുരം 783, കൊല്ലം 655, പത്തനംതിട്ട 391, ആലപ്പുഴ 540, കോട്ടയം 541, ഇടുക്കി 412, എറണാകുളം 623, തൃശൂര്‍ 598, പാലക്കാട്‌ 437, വയനാട്‌ 219, കണ്ണൂര്‍ 346, കാസര്‍ഗോഡ്‌ 312 എന്നിങ്ങനെയാണ്‌ മറ്റു ജില്ലകളില്‍ കണക്ക്‌ സമര്‍പ്പിക്കാത്തവരുടെ കണക്ക്‌.

Ads by Google
സ്വന്തം ലേഖകന്‍
Wednesday 18 Feb 2026 11.41 PM
YOU MAY BE INTERESTED
Ads by Google
Ads by Google