Sunday, March 15, 2026 Last Updated 59 Min 48 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 18 Feb 2026 02.25 PM

വിവിയനും ഞാനും തമ്മിലുളള വിവാഹം നടക്കാതിരുന്നതില്‍ കാരണമുണ്ട്, കുഞ്ഞുവേണമെന്ന തീരുമാനം എന്റേത്; നീന ഗുപ്ത

neena-gupta-

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡുമായുണ്ടായിരുന്ന പ്രണയത്തെക്കുറിച്ചും മകള്‍ മസാബയുടെ ജനനത്തെ കുറിച്ചും തുറന്നു പറഞ്ഞ് നടി നീന ഗുപ്ത. ശുഭങ്കര്‍ മിശ്രയുടെ പോഡ്കാസ്റ്റിലാണ് അവര്‍ സംസാരിച്ചത്. ഇരുവര്‍ക്കുമിടയില്‍ യഥാര്‍ഥ പ്രണയമുണ്ടായിരുന്നോ എന്ന ചോദ്യത്തിന് അത് അദ്ദേഹത്തോട് ചോദിക്കൂ എന്നായിരുന്നു നീനയുടെ മറുപടി.

വിവിയന്‍ റിച്ചാര്‍ഡ് തന്നെ പ്രണയിച്ചിരുന്നോ എന്ന ചോദ്യത്തിന്, എല്ലാവര്‍ക്കും അദ്ദേഹത്തോട് ഇത് ചോദിക്കാന്‍ പേടിയാണ്, അതുകൊണ്ടാണ് നിങ്ങള്‍ എന്നോട് മാത്രം ചോദിക്കുന്നത് എന്ന് നീന തമാശരൂപേണെ പറഞ്ഞു. പരസ്പരം പ്രണയമുണ്ടായിരുന്നുവെന്നും ഒരുമിച്ചുണ്ടായിരുന്ന കുറഞ്ഞ കാലം വളരെ മനോഹരമായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

തങ്ങളുടെ വിവാഹം നടക്കാതിരുന്നത് പ്രായോഗികമായ കാരണങ്ങള്‍കൊണ്ടണെന്നും നീന ഗുപ്ത വിശദീകരിച്ചു. ഒന്നുകില്‍ തനിക്ക് ജോലി ഉപേക്ഷിച്ച് വെസ്റ്റ് ഇന്‍ഡീസിലേക്ക് പോകേണ്ടി വരും. അല്ലെങ്കില്‍ വിവിയന്‍ തന്റെ കരിയര്‍ ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് വരണം. രണ്ടും സാധ്യമല്ലാത്തതിനാല്‍ വിവാഹം എന്ന തീരുമാനത്തിലേക്ക് തങ്ങള്‍ എത്തിയില്ലെന്ന് നീന പറഞ്ഞു.

താനന്ന് പ്രണയത്തില്‍ അന്ധയായിരുന്നുവെന്നും അതുകൊണ്ട് തന്നെ മറ്റാരുടെയും വാക്കുകള്‍ കേള്‍ക്കാന്‍ തയാറല്ലായിരുന്നുവെന്നും നീന ഓര്‍ത്തെടുത്തു. കുഞ്ഞിന് ജന്മം നല്‍കാനുളള തീരുമാനം തന്റേതായിരുന്നു. ഇക്കാര്യം വിവിയനോട് ചോദിച്ചപ്പോള്‍ അദ്ദേഹം സമ്മതം മൂളുകയാണുണ്ടായത്. മകള്‍ മസാബയെ പരസ്യമായി അംഗീകരിക്കാന്‍ വിവിയന്‍ റിച്ചാര്‍ഡ് ഒരിക്കലും മടി കാണിച്ചിരുന്നില്ലെന്നും താരം വ്യക്തമാക്കി.

വിവാഹം കഴിക്കാതെ അമ്മയാകാനുളള തീരുമാനം തന്റെ കാര്യത്തില്‍ ശുഭകരമായി അവസാനിച്ചുവെങ്കിലും മറ്റുളളവരോട് ഈ വഴി തിരഞ്ഞെടുക്കാന്‍ താന്‍ നിര്‍ദേശിക്കില്ലെന്ന് നീന ഗുപ്ത പറഞ്ഞു. ഒരു കുഞ്ഞിനെ ഒറ്റയ്ക്ക് വളര്‍ത്തുന്നത് വലിയ പ്രയാസമുളള കാര്യമാണെന്നും അത് കുഞ്ഞിന്റെ വളര്‍ച്ചയെയും ബാധിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Ads by Google
Wednesday 18 Feb 2026 02.25 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google