Sunday, March 15, 2026 Last Updated 54 Min 42 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 18 Feb 2026 12.18 PM

' പകരമായി ഒന്നും പ്രതീക്ഷിക്കാതെ എല്ലാം സന്തോഷത്തോടെ നല്‍കി, അങ്ങയെ എന്നും ഓര്‍ക്കും' ; വേദനയോടെ കിയാര അദ്വാനി

kiara advani
photo-www.instagram.com/kiaraaliaadvani/

ബോളിവുഡ് നടന്‍ സിദ്ധാര്‍ത്ഥ് മല്‍ഹോത്രയുടെ പിതാവ് സുനില്‍ മല്‍ഹോത്രയുടെ വേര്‍പാടില്‍ വേദന പങ്കുവെച്ച് സിദ്ധാര്‍ത്ഥിന്റെ ജീവിതപങ്കാളിയും നടിയുമായ കിയാര അദ്വാനി. അച്ഛനൊപ്പമുളള ചിത്രവും കിയാര പങ്കുവെച്ചിട്ടുണ്ട്. അച്ഛന്റെ സ്‌നേഹം എപ്പോഴും തനിക്ക് തണലയായിരുന്നുവെന്ന് കിയാര കുറിച്ചു. അച്ഛനെ ഞങ്ങള്‍ എന്നും സ്‌നേഹിക്കുമെന്നും അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ക്ക് മരണമില്ല എന്നും പറഞ്ഞുകൊണ്ടാണ് കിയാര തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.

''ആരംഭം മുതല്‍ക്കേ-തുറന്ന മനസ്സോടെയും, അചഞ്ചലമായ ജ്ഞാനത്തോടെയും, ഞങ്ങളെയെല്ലാം ഒരുമിച്ച് നിര്‍ത്തിയ നിരുപാധികമായ സ്‌നേഹത്തോടെയുമാണ് അങ്ങ് എന്നെ സ്വീകരിച്ചത്.

അങ്ങയുടെ സ്‌നേഹം എപ്പോഴും ഒരു തണലായിരുന്നു. അങ്ങയുടെ ഉദാരമനസ്‌കത സ്വാഭാവികമായിരുന്നു. കുടുംബത്തോടുള്ള സ്‌നേഹമായിരുന്നു അങ്ങയുടെ എല്ലാ പ്രവര്‍ത്തികളുടെയും കേന്ദ്രബിന്ദു. ഓരോ നിമിഷവും അങ്ങ് ഞങ്ങള്‍ക്കൊപ്പം നിന്നു. കാര്യങ്ങളെല്ലാം അങ്ങ് ശ്രദ്ധയോടെ കേട്ടു. ചെറിയ കാര്യങ്ങള്‍ പോലും അങ്ങ് ഓര്‍ത്തെടുത്തു. പകരമായി ഒന്നും പ്രതീക്ഷിക്കാതെ അങ്ങ് എല്ലാം സന്തോഷത്തോടെ നല്‍കി. അങ്ങയുടെ കഥകളും, ആ ചിരിയും, ശാന്തമായ കരുത്തും, ആര്‍ദ്രമായ ഹൃദയവും എന്നും എന്റെ ഉള്ളില്‍ നിലനില്‍ക്കും.

മൃദുത്വത്തിന്റെയും, ആര്‍ജ്ജവത്തിന്റെയും, അചഞ്ചലമായ സ്‌നേഹത്തിന്റെയും വലിയൊരു പാരമ്പര്യമാണ് അങ്ങ് ഞങ്ങള്‍ക്ക് നല്‍കി പോയത്. അത് അങ്ങയുടെ മക്കളിലൂടെയും, കൊച്ചുമക്കളിലൂടെയും, അങ്ങയെ അറിയാന്‍ ഭാഗ്യം ലഭിച്ച ഞങ്ങളിലൂടെയും എന്നും നിലനില്‍ക്കും. സമാധാനമായി വിശ്രമിക്കുക. അങ്ങയെ ഞങ്ങള്‍ എന്നും ഓര്‍ക്കും, എന്നും സ്‌നേഹിക്കും. ആ ഓര്‍മ്മകള്‍ക്ക് മരണമില്ല''.

Ads by Google
Wednesday 18 Feb 2026 12.18 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google