Sunday, March 15, 2026 Last Updated 52 Min 6 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 18 Feb 2026 10.33 AM

' അങ്ങ് ബാക്കിയാക്കിയ ശൂന്യത നികത്താനാവാത്തതാണ്' ; അച്ഛന്റെ വേര്‍പാടില്‍ വികാരനിര്‍ഭരമായ കുറിപ്പ് പങ്കുവെച്ച് സിദ്ധാര്‍ത്ഥ് മല്‍ഹോത്ര

away, actor
photo-www.instagram.com/sidmalhotra/

അച്ഛന്റെ വേര്‍പാടില്‍ വികാരനിര്‍ഭരമായ കുറിപ്പ് പങ്കുവെച്ച് ബോളിവുഡ് നടന്‍ സിദ്ധാര്‍ത്ഥ് മല്‍ഹോത്ര. ശനിയാഴ്ച ഡല്‍ഹിയില്‍ വെച്ചാണ് നടന്റെ പിതാവ് സുനില്‍ മല്‍ഹോത്രയുടെ അന്ത്യം. അച്ഛന്റെ സത്യസന്ധതയാണ് തന്റെ സമ്പാദ്യമെന്നും അദ്ദേഹത്തിന്റെ കരുത്താണ് തന്നെ ഓരോ ദിവസവും നയിക്കുന്നതെന്നും സിദ്ധാര്‍ത്ഥ് മല്‍ഹോത്ര ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

'' അത്യപൂര്‍വ്വമായ സത്യസന്ധതയും, ആര്‍ജ്ജവവും, സംസ്‌കാരവുമുള്ള ഒരു വ്യക്തിയായിരുന്നു അദ്ദേഹം. വിട്ടുവീഴ്ചയില്ലാത്ത മൂല്യങ്ങളായിരുന്നു അദ്ദേഹത്തിന്റെ ജീവിതത്തിന്റെ അടിത്തറ. കാര്‍ക്കശ്യമില്ലാത്ത അച്ചടക്കം, അഹങ്കാരമില്ലാത്ത കരുത്ത്. ജീവിതം കഠിനമായി പരീക്ഷിച്ചപ്പോഴും കൈവിടാത്ത ശുഭാപ്തിവിശ്വാസം.

ഒരു മര്‍ച്ചന്റ് നേവി ക്യാപ്റ്റനായി കടലുകളെ ഭരിച്ച കാലം മുതല്‍, അസുഖത്തെ ശാന്തമായ ധൈര്യത്തോടെ നേരിട്ട കാലം വരെ, അദ്ദേഹം ഒരിക്കലും തളര്‍ന്നില്ല, തന്റെ ഗാംഭീര്യം കൈവിട്ടില്ല. പക്ഷാഘാതം വന്ന് വീല്‍ചെയറിലായപ്പോഴും അദ്ദേഹത്തിന്റെ മനക്കരുത്തിന് ഒട്ടും കോട്ടം തട്ടിയില്ല.

പപ്പാ, അങ്ങയുടെ സത്യസന്ധതയാണ് എന്റെ സമ്പാദ്യം. അങ്ങയുടെ കരുത്താണ് എന്നെ ഓരോ ദിവസവും നയിക്കുന്നത്. അങ്ങയുടെ പോസിറ്റീവ് മനോഭാവമാണ് ഇന്നും ഈ കുടുംബത്തെ ചേര്‍ത്തുനിര്‍ത്തുന്നത്. ഉറക്കത്തില്‍ വളരെ ശാന്തമായാണ് അങ്ങ് ഞങ്ങളെ വിട്ടുപിരിഞ്ഞത്, എന്നാല്‍ അങ്ങ് ബാക്കിയാക്കിയ ശൂന്യത നികത്താനാവാത്തതാണ്. ഞാന്‍ ഇന്നീ കാണുന്ന ഞാനായിരിക്കുന്നത് അങ്ങ് കാരണമാണ്. അങ്ങയുടെ പേരും, മൂല്യങ്ങളും, അങ്ങ് പകര്‍ന്നുതന്ന വെളിച്ചവും ഞാന്‍ എന്നും കാത്തുസൂക്ഷിക്കും. ഒത്തിരി സ്‌നേഹത്തോടെ...''.

Ads by Google
Wednesday 18 Feb 2026 10.33 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google