Sunday, March 15, 2026 Last Updated 16 Min 56 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 17 Feb 2026 03.06 PM

' രേഖാചിത്രം പോലെയൊരു സിനിമ ബോളിവുഡില്‍ ചെയ്യാന്‍ സാധിക്കില്ല' ; പ്രശംസിച്ച് അനുരാഗ് കശ്യപ്

movies, and

ആസിഫ് അലിയെ നായാകനാക്കി ജോഫിന്‍ ടി. ചാക്കോ സംവിധാനം ചെയ്ത ചിത്രമാണ് രേഖാചിത്രം. മികച്ച നിരൂപക പ്രശംസ നേടിയ ചിത്രത്തില്‍ അനശ്വര രാജന്‍ ആണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ഇപ്പോഴിതാ രേഖാചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് നടനും സംവിധായകനുമായ അനുരാഗ് കശ്യപ്. മോഹന്‍ലാല്‍ ചിത്രം തുടരും, എക്കോ തുടങ്ങിയ സിനിമകളെയും അദ്ദേഹം പ്രശംസിച്ചു. ട്രൈഡ് ആന്‍ഡ് റെഫ്യൂസ്ഡ് പ്രൊഡക്ഷന്‍സുമായുളള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അനുരാഗ് കശ്യപ്. കേരളത്തില്‍ മൗത്ത് പബ്ലിസിറ്റിയിലൂടെ സിനിമ കാണാന്‍ പ്രേക്ഷകര്‍ എത്തുന്നതിനേക്കുറിച്ചായിരുന്നു അദ്ദേഹം സംസാരിച്ചത്.

'' അതാണ് ഏറ്റവും മാജിക്കല്‍ ആയിട്ടുളള കാര്യം. കാരണം അത് ഏറ്റവും കൂടുതല്‍ വിദ്യാസമ്പന്നരും സിനിമാ പ്രേമികളുമുളള സംസ്ഥാനങ്ങളില്‍ ഒന്നാണ്. അവിടെ ഒരു ഫിലിം കള്‍ച്ചര്‍ ഉണ്ട്, സിനിമാ ക്ലബ്ബുകളുണ്ട്. ചലച്ചിത്ര പ്രവര്‍ത്തകര്‍ അതിനെയെല്ലാം പരസ്പരം പിന്തുണയ്ക്കുന്നു.

' രേഖാചിത്രം' പോലെയൊരു സിനിമ നിങ്ങള്‍ കണ്ടിട്ടുണ്ടെങ്കില്‍, അവര്‍ക്ക് അങ്ങനെയൊരു സിനിമ ചെയ്യാന്‍ യാതൊരു മടിയും ഇല്ല. ഭരതന്റെ ഷൂട്ടിങ് എവിടെയാണ്?. അതില്‍ മമ്മൂട്ടി എങ്ങനെയാണ് വന്നത്?. അങ്ങനെയൊരു സപ്പോര്‍ട്ടിങ് സിസ്റ്റം ഇവിടെ ഇല്ല. എനിക്ക് ആരുടെയും പേര് എടുത്തുപറയാന്‍ കഴിയില്ല, കേസ് വരും. നിലവിലുളള സിനിമയെ ചുറ്റിപ്പറ്റി എനിക്ക് ഒരു സിനിമ നിര്‍മിക്കാന്‍ കഴിയില്ല''.- അനുരാഗ് കശ്യപ് പറഞ്ഞു.

'' ഇന്നലെ ഞാന്‍ ' തുടരും' എന്നൊരു സിനിമ കണ്ടു, എന്തൊരു റിയല്‍ ആണത്. അതിലെ നായകന്‍ ( മോഹന്‍ലാല്‍) ഒരു ടാക്‌സി ഡ്രൈവറാണ്!. ഇവിടെ നായകന്‍ ലുങ്കി ധരിക്കുന്ന ടാക്‌സി ഡ്രൈവറാണെന്ന് പറഞ്ഞാല്‍, അവര്‍ അപ്പോള്‍ തന്നെ പറ്റില്ല എന്ന് പറയും. ഇവിടെ എല്ലാ ഡിസൈനര്‍മാരും വസ്ത്രങ്ങള്‍ ഉണ്ടാക്കുന്നു, പക്ഷേ നിങ്ങള്‍ക്ക് അങ്ങനെ ഒരു സിനിമ നിര്‍മിക്കാന്‍ കഴിയില്ല.

എനിക്ക് ' എക്കോ' വളരെയധികം ഇഷ്ടപ്പെട്ടു. എന്തൊരു ക്ലൈമാക്‌സ് ആണ്!. അതിലെ പ്രധാന കഥാപാത്രം മേഘാലയയില്‍ നിന്നുളള ഒരു അധ്യാപികയാണ്. അതില്‍ താരങ്ങളില്ല, മൗത്ത് പബ്ലിസിറ്റി മാത്രം. കേരളത്തില്‍ ആളുകള്‍ ശരിക്കും സിനിമ ഫോളോ ചെയ്യുന്നവരാണ്. അവിടുത്തെ ലോകം ശരിക്കും വ്യത്യസ്തമാണ്. എനിക്ക് തോന്നുന്നു, ഞാനിപ്പോള്‍ ഒരു വര്‍ഷം മുഴുവന്‍ ഹിന്ദി സിനിമകളേക്കാള്‍ കൂടുതല്‍ മലയാള സിനിമകള്‍ ഒരു ആഴ്ചയില്‍ കാണുന്നുണ്ട്''. - അനുരാഗ് കശ്യപ് പറഞ്ഞു.

Ads by Google
Tuesday 17 Feb 2026 03.06 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google