Sunday, March 15, 2026 Last Updated 11 Min 54 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 14 Feb 2026 07.25 PM

നാടൻ സൈ-ഫൈ കോമഡിയുമായി ചാക്കോച്ചനും മഞ്ജു വാര്യറും; ‘നേരെ ചൊവ്വ’ ഒഫീഷ്യൽ ടൈറ്റിൽ ലുക്ക് പുറത്ത്

uploads/news/2026/02/825459/Nere.jpg

ഒരിടവേളയ്ക്ക് ശേഷം ചാക്കോച്ചനും മഞ്ജു വാര്യറും ഒന്നിക്കുന്ന ചിത്രം ‘നേരെ ചൊവ്വ’ ഒഫീഷ്യൽ ടൈറ്റിൽ ലുക്ക് പുറത്തിറങ്ങി. ലുങ്കി മടക്കിയുടുത്ത് നാടൻ ലുക്കിൽ ചൊവ്വാ ഗ്രഹത്തിലെത്തിയ, ചാക്കോച്ചൻ പുറം തിരിഞ്ഞു നിൽക്കുന്ന ടൈറ്റിൽ പോസ്റ്ററും, ചൊവ്വാ യാത്രയ്ക്കായി ഒരുങ്ങുന്ന വേഷവിധാനത്തിലുള്ള പ്രോമോ വീഡിയോയും ഏറെ ശ്രദ്ധേയമാണ്. മലയാളികൾക്ക് അത്രത്തോളം പരിചിതമല്ലാത്ത, നർമ്മം കോർത്തിണക്കിയുള്ള സയൻസ് ഫിക്ഷൻ ചിത്രമായാണ് ‘നേരെ ചൊവ്വ’ ഒരുങ്ങുന്നത്.

വി & വി ഗ്ലോബൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ വിനീഷ് വർഗ്ഗീസ് നിർമ്മിക്കുന്ന ‘നേരെ ചൊവ്വ’, ‘ഫാലിമി’ എന്ന സൂപ്പർ ഹിറ്റ്‌ ചിത്രത്തിന്റെ അസോസിയേറ്റ് ഡിറക്ടർ ആയ രഞ്ജിത് വർമ്മയാണ് സംവിധാനം ചെയ്യുന്നത്. രാജേഷ് പിള്ളയുടെ ‘വേട്ട’യ്ക്ക് ശേഷം ചാക്കോച്ചനും മഞ്ജു വാര്യരും ഒരുമിക്കുന്ന ചിത്രം കൂടിയാണ് ‘നേരെ ചൊവ്വ.’

ക്രിയേറ്റീവ് പ്രൊഡ്യൂസർ: നിതീഷ് സഹദേവ്. എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസർ: മാർട്ടിൻ ജോർജ്ജ് ആറ്റവേലിൽ. രചന: രമേഷ് രഞ്ജിത്, സനിഷ് സുബ്രഹ്മണ്യൻ. ഛായാഗ്രഹണം: ബബ്ലു അജു. സംഗീത സംവിധാനം: അങ്കിത് മേനോൻ. വസ്ത്രാലങ്കാരം: മെൽവി ജെ. ആർട്ട് ഡിറക്ടർ: അജി കുറ്റിയാനി. പ്രോജെക്ട് സപ്പോർട്ട്: ധന്യ വിനിഷ്. ചീഫ് അസോസിയേറ്റ് ഡിറക്ടർ: അനീഷ് ജോർജ്ജ്. ഡിസ്ട്രിബ്യൂഷൻ ഹെഡ്: ബബിൻ ബാബു. റീ റെക്കോർഡിങ് മിക്സർ: ഫസൽ എ ബെക്കർ.പബ്ലിസിറ്റി ഡിസൈൻസ്: യെല്ലോടൂത്സ്.പി ആർ ഓ മഞ്ജു ഗോപിനാഥ്.വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാന്റ് എൽ എൽ പി. വിതരണം: മാജിക് ഫ്രെയിംസ് റിലീസ്.

Ads by Google
Saturday 14 Feb 2026 07.25 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google