Sunday, March 15, 2026 Last Updated 53 Min 8 Sec ago Malayalam Edition
Todays E paper
Ads by Google
Friday 13 Feb 2026 02.58 PM

‘എല്ലാം നഷ്ടപ്പെട്ടെന്ന് വിചാരിച്ചിരുന്നപ്പോള്‍ ദൈവം ഓട്ടോക്കാരന്റെ രൂപത്തിൽ വന്നു; ഈ നന്മക്ക് എല്ലാവിധ നന്ദിയും കടപ്പാടും അറിയിക്കുന്നു...’ മണിയന്‍പിള്ള രാജു

uploads/news/2026/02/825309/Untitled-2.jpg
Maniyan Pilla Raju about an unexpected happiness (Image Source: Instagram)

നടൻ നിര്‍മ്മാതാവ് എന്നീ നിലകളിലൊ​ക്കെ പ്രേക്ഷകമനസ്സിലിടം നേടിയ താരമാണ് മണിയന്‍പിള്ള രാജു. അടുത്തിടെ താരത്തിന്റെ പേര് വാര്‍ത്തകളില്‍ നിറഞ്ഞത് താരത്തിന്റെ കാറിടിച്ച് യുവാക്കൾക്ക് പരിക്കേറ്റ സംഭവത്തിലൂടെയാണ്. തിരുവനന്തപുരത്ത് വച്ച് താരം ഓടിച്ച കാറിൽ ബൈക്ക് വന്നിടിച്ച് രണ്ട് യുവാക്കള്‍ക്ക് സാരമായി പരിക്കേറ്റിരുന്നു. അപകടത്തിന് ശേഷം താരം വാഹനം നിർത്താതെ പോവുകയായിരുന്നു. പേടി കാരണമാണ് താന്‍ വണ്ടി നിര്‍ത്താത്തതെന്നാണ് നടന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. പിറ്റേന്ന് രാവിലെ മണിയന്‍പിള്ളയെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിടുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ തന്റെ ജീവിതത്തിൽ കഴിഞ്ഞ ദിവസമുണ്ടായ മറ്റൊരു അനുഭവം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ് നടൻ. തന്റെ പേഴ്സ് കളഞ്ഞ് പോയ വിവരവും അത് തിരികെ എത്തിച്ച ദൈവത്തിന്റെ കരങ്ങളേയും കുറിച്ചാണ് താരം രാജു കുറിച്ചിരിക്കുന്നത്. തന്റെ വീട് അന്വേഷിച്ച് കണ്ടെത്തി സാബുവും ഭാ​ര്യയുമാണ് പേഴ്സ് കൊണ്ടു തന്നതെന്നും മണിയൻപിള്ള രാജു കുറിച്ചിട്ടുണ്ട്.
ഇപ്പോഴിതാ തന്റെ ജീവിതത്തില്‍ കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി കിട്ടിയ ഒരു സന്തോഷം പങ്കിടുകയാണ് മണിയന്‍പിള്ള രാജു. തന്റെ പഴ്സ് കളഞ്ഞുപോയെന്നും അത് ഓട്ടോഡ്രൈവറായ സാബുവും ഭാര്യ ഉഷയും വീട്ടില്‍ കൊണ്ടു വന്ന് തന്നെന്നുമാണ് താരം കുറിച്ചിരിക്കുന്നത്.
‘‘നമസ്ക്കാരം ഒരു സന്തോഷം നിങ്ങളോട് പങ്കുവയ്ക്കുവാൻ തോന്നി...
കഴിഞ്ഞ ദിവസം എന്റെ പേഴ്സ് കളഞ്ഞു പോയി... അതിൽ കുറച്ച് പൈസയും പൈസയ്ക്കാൾ വില ഉള്ള കാർഡുകളും ഉണ്ടായിരുന്നു.
എല്ലാം നഷ്ടപ്പെട്ടെന്ന് വിചാരിച്ചിരുന്നപ്പോഴാണ് ദൈവം മണികണ്ഠ സയൂജ് (സാബു) എന്ന ഒരു ഓട്ടോകാരന്റെ രൂപത്തിൽ വന്നത്... എന്റെ പേഴ്സ് കളഞ്ഞു കിട്ടിയത് അവർക്കാണ്... എന്റെ വീട് അന്വേഷിച്ചു കണ്ടെത്തി സാബുവും ഭാര്യ ഉഷയും ചേർന്ന് എന്റെ വീട്ടിൽ കൊണ്ട് വന്ന് തരുകയായിരുന്നു.
വളരെയധികം സന്തോഷം നൽകിയ സമയം ആയിരുന്നു അത്...അവരുടെ ഈ നന്മക്ക് എല്ലാവിധ നന്ദിയും കടപ്പാടും അറിയിക്കുന്നു... അവരെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ...’’ എന്നാണ് സാബുവിനും ഉഷയ്ക്കുമൊപ്പമുള്ള സെല്‍ഫി പങ്കിട്ട് മണിയന്‍പിള്ള രാജു കുറിച്ചത്.

Ads by Google
Friday 13 Feb 2026 02.58 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google