Sunday, March 15, 2026 Last Updated 52 Min 12 Sec ago Malayalam Edition
Todays E paper
Ads by Google
Friday 13 Feb 2026 12.55 PM

ഇതൊക്കെ പടച്ചു വിടുന്നത് ആരാണെന്ന് അറിയില്ല, ഫെബ്രുവരി 14 നിങ്ങള്‍ക്ക് ഈ വര്‍ഷം ഏപ്രില്‍ ഫൂള്‍ ആയിരിക്കും; മൃണാള്‍

mrunal

കഴിഞ്ഞ ഏതാനും ദിവസങ്ങളായി സോഷ്യൽ മീഡിയയിലും സിനിമാ ലോകത്തും സജീവമായിരുന്ന ധനുഷ് - മൃണാൾ ഠാക്കൂർ വിവാഹ വാർത്തകളോട് ഒടുവിൽ പ്രതികരിച്ച് മൃണാൾ താക്കൂർ. ഇതൊക്കെ ആരാണ് പടച്ചു വിടുന്നതെന്ന് അറിയില്ലെന്നും ഈ വർഷത്തെ ഫെബ്രുവരി 14 വാലന്റൈൻസ് ദിനത്തിൽ എല്ലാവരും ഏപ്രിൽ ഫൂൾ ആകുമെന്നും നടി പറഞ്ഞു. ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം.

വാലന്റൈൻസ് ദിനത്തിൽ ധനുഷും മൃണാലും വിവാഹിതനാകും എന്നായിരുന്നു വാർത്തകൾ പ്രചരിച്ചിരുന്നത്. നടിയുടെ ഏറ്റവും പുതിയ ചിത്രമായ 'ദോ ദീവാനെ സഹര്‍ മെയിന്‍' എന്ന സിനിമയുടെ ഭാഗമായി നൽകിയ പ്രമോഷനിലാണ് വിവാഹ വാർത്തകളിൽ നടി പ്രതികരിച്ചിരിക്കുന്നത്. ഞാൻ വിവാഹിതയാകുന്നില്ല, ഈ വർഷം ആദ്യമായി ഫെബ്രുവരി 14 ഏപ്രിൽ ഫൂൾ ആകും. ആരാണ് ഈ വാർത്തകൾ പ്രചരിപ്പിക്കുന്നത് എന്നറിയില്ല. ഞാൻ പറഞ്ഞു എന്ന രീതിയിലാണ് ഈ വാർത്തകൾ പ്രചരിക്കുന്നത്, പക്ഷെ ഞാൻ ഇതിൽ ഒന്നും പറഞ്ഞിട്ടില്ല.

ഇതൊരു ഭയപ്പെടുത്തുന്ന സാഹചര്യമാണ്. അടുത്തിടെ ഞാൻ സിദ്ധാന്ത് ചതുര്‍വേദി ചുംബിച്ചുവെന്ന തരത്തിൽ ഒരു വീഡിയോ എത്തിയിരുന്നു. അത് സിനിമയുടെ പ്രമോഷൻ ഭാഗമായി വന്ന ഒരു വിഡിയോയാണ്. പൊതു സ്ഥലത്ത് വെച്ച് സിദ്ധാന്ത് ചതുര്‍വേദി എന്നെ ചുംബിച്ചുവെന്നായിരുന്നു വീഡിയോയുടെ തലക്കെട്ട്. പക്ഷെ അതിൽ തമാശ എന്നത് ഈ വീഡിയോ അയച്ച തന്നിട്ട് എന്റെ സുഹൃത്തുക്കൾ എന്നോട് ചോദിച്ചു, എവിടെയാണ് ഇതിൽ കിസ് ചെയ്യുന്നതെന്ന്. ഞങ്ങൾ ആ സിനിമ പ്രമോട്ട് ചെയ്യുകയാണ് ചെയ്തത്. പക്ഷെ ആ വീഡിയോ മറ്റൊരു രീതിയിൽ പ്രചരിച്ചതിൽ വിഷമം ഉണ്ട്; മൃണാൾ പറഞ്ഞു.

മൃണാള്‍ നായികയായ സണ്‍ ഓഫ് സര്‍ദാര്‍ 2 വിന്റെ പ്രീമിയറില്‍ നിന്നുള്ളൊരു വീഡിയോയാണ് ഗോസിപ്പുകളുടെ തുടക്കം. എന്നാല്‍ ധനുഷ് തന്റെ നല്ല സുഹൃത്ത് മാത്രമാണെന്നാണ് അന്ന് റിപ്പോര്‍ട്ടുകളോട് മൃണാള്‍ പ്രതികരിച്ചത്. സണ്‍ ഓഫ് സര്‍ദാര്‍ 2വിന്റെ പ്രീമയിറില്‍ കൈ കോര്‍ത്ത് നടന്നു വരുന്നതും, ആലിംഗ്നം ചെയ്തു നില്‍ക്കുന്നതുമായ ചിത്രങ്ങള്‍ പ്രചരിച്ചതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്ത പ്രചരിക്കുന്നത്. മൃണാളിന്റെ പിറന്നാള്‍ ആഘോഷത്തിനും ധനുഷ് പങ്കെടുത്തിരുന്നു. പിന്നീട് ധനുഷ് നായകനായ തേരെ ഇഷ്‌ക് മേമിന്റെ സക്സസ് പാര്‍ട്ടിയിലും മൃണാള്‍ അതിഥിയായി എത്തിയിരുന്നു.

Ads by Google
Friday 13 Feb 2026 12.55 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google