Sunday, March 15, 2026 Last Updated 59 Min 39 Sec ago Malayalam Edition
Todays E paper
Ads by Google
Friday 13 Feb 2026 11.33 AM

ശിവറാം, അന്‍വീര; ഇരട്ടക്കുട്ടികള്‍ക്ക് പേരിട്ട് രാം ചരണും ഉപാസനയും

ram-charan-

സൂപ്പര്‍താരം രാം ചരണും ഭാര്യ ഉപാസനയും തങ്ങളുടെ ഇരട്ടക്കുട്ടികള്‍ക്ക് പേരിട്ടു. ഇക്കഴിഞ്ഞ ജനുവരി 31 നാണ് ഇരുവര്‍ക്കും ഇരട്ടക്കുട്ടികള്‍ പിറന്നത്. ആണ്‍കുഞ്ഞിന് ശിവറാം എന്നും പെണ്‍കുഞ്ഞിന് അന്‍വീര ദേവി എന്നും പേര് നല്‍കിയതായാണ് വിവരം. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ നടന്ന ചടങ്ങിലാണ് താദമ്പതികള്‍ സന്തോഷവാര്‍ത്ത ഔദ്യോഗികമായി പങ്കുവെച്ചത്.

പുതിയ അതിഥികളെ വരവേറ്റതിലുളള സന്തോഷത്തിലാണ് കുടുംബമെന്ന് രാം ചരണ്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു. രണ്ട് പെണ്‍മക്കളും മകനും തങ്ങളുടെ ജീവിതത്തില്‍ എത്തിയത് വലിയൊരു അനുഗ്രഹമാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. കുടുംബത്തിലെ സ്ത്രീകളാണ് തന്റെ ഏറ്റവും വലിയ കരുത്തെന്നും താരം കൂട്ടിച്ചേര്‍ത്തു.

2012 ല്‍ വിവാഹിതരായ രാം ചരണിനും ഉപാസനയ്ക്കും 2023 ലാണ് ആദ്യത്തെ മകള്‍ ക്ലിന്‍ കാര കൊണിഡേല പിറന്നത്.

Ads by Google
Friday 13 Feb 2026 11.33 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google