Sunday, March 15, 2026 Last Updated 52 Min 22 Sec ago Malayalam Edition
Todays E paper
Ads by Google
Friday 13 Feb 2026 09.30 AM

‘അന്നും ഇന്നും എന്നും കണ്ണന്റെ പ്രിയ തോഴി’;കുട്ടിക്കാലചിത്രവുമായി ഭാമ

bhama
photo-www.instagram.com/bhamaa

നിവേദ്യം എന്ന ചിത്രത്തലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ താരമാണ് ഭാമ. ഇപ്പോഴിതാ താരം പങ്കുവെച്ച തന്റെ കുട്ടിക്കാലത്തെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ‘അന്നും ഇന്നും എന്നും കണ്ണന്റെ പ്രിയ തോഴി,’ എന്ന അടിക്കുറിപ്പോടെയാണ് ഭാമ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.

സൈക്കിള്‍, കളേഴ്സ്, ഇവര്‍ വിവാഹിതരായാല്‍, സെവന്‍സ്, ഹസ്ബന്റ്സ് ഇന്‍ ഗോവ തുടങ്ങി നിരവധി ചിത്രങ്ങളിൽ വേഷമിട്ട ഭാമ, വിവാഹത്തോടെ അഭിനയരംഗത്തുനിന്നും വിട്ടുനിൽക്കുകയായിരുന്നു. 2020ലായിരുന്നു ഭാമയും അരുണും തമ്മിലുള്ള വിവാഹം. എന്നാൽ അടുത്തിടെയാണ് ഭർത്താവുമായി വേര്‍പിരിഞ്ഞ കാര്യം ഭാമ സോഷ്യൽ മീഡിയയിലൂടെ സ്ഥിരീകരിച്ചത്. ദമ്പതികൾക്ക് ഒരു മകളാണ് ഉള്ളത്.

ഒരു സിംഗിള്‍ മദറാകുന്നത് വരെ ഞാന്‍ ഇത്രത്തോളം ശക്തയാണെന്ന് എനിക്ക് തന്നെ അറിയില്ലായിരുന്നു. കൂടുതല്‍ ശക്തയാകുക എന്നത് മാത്രമായിരുന്നു എനിക്ക് മുന്നിലുണ്ടായിരുന്ന ഏക മാര്‍ഗ്ഗം, ഞാനും എന്‍റെ മകളും, മകൾക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ഭാമ കുറിച്ചതിങ്ങനെ.
വാസുകി എന്ന പേരില്‍ പുതിയ വസ്ത്ര ബ്രാന്‍ഡും ഭാമ തുടങ്ങിയിരുന്നു. എത്‌നിക് വസ്ത്രങ്ങളുടെ കളക്ഷനാണ് വാസുകി ഒരുക്കുന്നത്.

അതേസമയം, അടുത്തിടെ 'സുമതി വളവ്' എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് ഭാമ തിരിച്ചെത്തിയിരുന്നു. ചിത്രത്തിൽ ഒരു അതിഥി വേഷത്തിലാണ് ഭാമയെത്തിയത്.

Ads by Google
Friday 13 Feb 2026 09.30 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google