Friday, March 20, 2026 Last Updated 5 Min 52 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 12 Feb 2026 01.58 PM

രാഹുല്‍ മാങ്കുട്ടത്തിലിന്റെ ആശ്വാസം താല്‍ക്കാലികം ; ലൈംഗികശേഷി പരിശോധനയ്ക്കും തയ്യാറാകണം

uploads/news/2026/02/825155/rahul-mankoottathi.jpg

കൊച്ചി: ആദ്യത്തെ് ലൈംഗികാപവാദക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് താല്‍ക്കാലികമായി ആശ്വസിക്കാമെങ്കിലും മൂന്‍കൂര്‍ജാമ്യത്തില്‍ കോടതിവെച്ചത് ലൈംഗികശേഷി പരിശോധന അടക്കം കര്‍ശന ഉപാധികള്‍. രാഹുല്‍ ചോദ്യം ചെയ്യലിനോട് സഹകരിക്കാതിരിക്കുന്നതും എംഎല്‍എ എന്ന തന്റെ സ്ഥാനം ഉപയോഗിച്ച് തടസ്സങ്ങള്‍ സൃഷ്ടിക്കുന്നതായുമുള്ള അന്വേഷണ ഉദേ്യാഗസ്ഥരുടെ പരാതിയും കോടതി ഗൗരവത്തിലെടുത്തു.

രാഹുലിന്റെ പാസ്‌പോര്‍ട്ടും പരാതിക്കാരി ഉന്നയിച്ച കേസിലെ ഏറ്റവും വലിയ തെളിവായ മൊബൈല്‍ഫോണും സറണ്ടര്‍ ചെയ്യേണ്ടി വരുന്നതാണ് ഇക്കാര്യത്തില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം. സാക്ഷികളേയോ പരാതിക്കാരേയോ സ്വാധീനിക്കരുത്, തുടര്‍ച്ചയായി മൂന്ന് ദിവസം ഹാജരാകണം. രാവിലെ പത്തുമണി മുതല്‍ 4 മണി വരെ ചോദ്യം ചെയ്യലിന് സഹകരിക്കണം. ലൈംഗികശേഷി പരിശോധനയ്ക്ക് തയ്യാറാകണം.

വീണ്ടും അറസ്റ്റ് ചെയ്്താല്‍ ഒരു ലക്ഷം രൂപയുെട ആള്‍ജാമ്യം നല്‍കണം. മുമ്പ് രാഹുല്‍ അന്വേഷണസംഘവുമായി നിസ്സഹകരണമാണ് കാണിക്കുന്നതെന്നും കേസിലെ അന്വേഷണവുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത് അനുസരിക്കുന്നില്ല. ചോദ്യം ചെയ്യലിനോട് ഒട്ടും തന്നെ സഹകരിക്കാതെ താന്‍ എംഎല്‍എ ആണെന്ന് പറഞ്ഞ് സമ്മര്‍ദ്ദത്തിലാക്കുകയും ചോദ്യത്തിന് ഉത്തരം നലകാതെ ഒിഞ്ഞുമാറുകയും ചെയ്യുന്നതായി അന്വേഷണസംഘം കോടതിയില്‍ വ്യക്തമാക്കുകയായിരുന്നു.

അതേസമയം ആദ്യത്തെ ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യത്തില്‍ സുപ്രധാന പരാമര്‍ശങ്ങള്‍ ഹൈക്കോടതി നടത്തുന്നുണ്ട്. പരസ്പര സമ്മതത്തോടെയുള്ള ബന്ധമാണ് നടന്നതെന്നും ഗര്‍ഭഛിദ്രം പരാതിക്കാരിയുടെ സമ്മതോടെയാണ് നടന്നതെന്നും ഹൈക്കോടതി വിലയിരുത്തി. വാട്‌സാപ്പ് ചാറ്റുകളില്‍ ഇങ്ങനെയാണ് മനസ്സിലാക്കേണ്ടത് എന്ന് കോടതി. സമ്മതം ഭീഷണിപ്പെടുത്തി ഉള്ളതാണോ എന്ന് വിചാരണ സമയത്താണ് പരിശോധിക്കപ്പെടേണ്ടതെന്ന് കോടതി വ്യക്തമാക്കി.

സ്ഥിരം കുറ്റവാളി എന്നത് നിലനില്‍ക്കില്ലെന്നും, മറ്റ് രണ്ട് കേസുകളും രജിസ്റ്റര്‍ ചെയ്തത് പിന്നിടെന്നും കോടതി. ജസ്റ്റിസ് കൗസര്‍ എടപഗത്തിന്റെ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. ജാമ്യത്തിലായിരിക്കുമ്പോള്‍ ഒരു കുറ്റകൃത്യവും ചെയ്യരുത്, അറസ്റ്റ് രേഖപ്പെടുത്തണമെന്ന് അന്വേഷണ ഉദ്യോഗസ്ഥന് തോന്നിയാല്‍ അറസ്റ്റ് ചെയ്ത ശേഷം വിട്ടയക്കണം എന്നിവയാണ് ജാമ്യ വ്യവസ്ഥകള്‍.

Ads by Google
Thursday 12 Feb 2026 01.58 PM
YOU MAY BE INTERESTED
Ads by Google
Ads by Google