Friday, March 20, 2026 Last Updated 19 Min 42 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 12 Feb 2026 09.07 AM

അഹമ്മദാബാദ് വിമാനദുരന്തം: തെറ്റുപറ്റിയത് പൈലറ്റിനെന്ന് റിപ്പോര്‍ട്ടുകള്‍

uploads/news/2026/02/825101/ahammadabad-aircraft-accide.jpg

അഹമ്മദാബാദ്: ഇന്ത്യയെ ഞെട്ടിച്ച അഹമ്മദാബാദ് വിമാനദുരന്തത്തില്‍ തെറ്റുപറ്റിയത് പൈലറ്റിനെന്ന് റിപ്പോര്‍ട്ടുകള്‍. ഇറ്റാലിയന്‍ പത്രം പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഈ വിവരമുള്ളത്. ഇന്ധന സ്വിച്ച് പൈലറ്റ് മനപ്പൂര്‍വ്വം ഓഫ് ചെയ്തതെന്നാണ് വാര്‍ത്തയില്‍ പറയുന്നത്. എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ നടത്തുന്ന അന്വേഷണത്തില്‍ ഇക്കാര്യം വ്യക്തമായെന്നാണ് പത്രം പറയുന്നത്.

ഇന്ത്യന്‍ അധികൃതരെ ഉദ്ധരിച്ചുകൊണ്ട് പൈലറ്റാണ് അപകടത്തിന് പിന്നിലെന്ന് ഇറ്റാലിയന്‍ പത്രമായ 'കൊറിയേരെ ഡെല്ല സാറ'യുടെ റിപ്പോര്‍ട്ട് പറയുന്നത്. കാര്യങ്ങള്‍ക്ക് കൂടുതല്‍ വ്യക്തത വരാനായി എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ അന്തിമ റിപ്പോര്‍ട്ട് പുറത്തുവരേണ്ടതുണ്ട്. കോക്പിറ്റില്‍ നിന്നുള്ള സംഭാഷണങ്ങള്‍ മാത്രമായിരുന്നു പ്രാഥമിക റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നത്. എന്തിനാണ് ഇന്ധന സ്വിച്ച് ഓഫാക്കിയതെന്ന് ഒരു പൈലറ്റ് ചോദിക്കുമ്പോള്‍ ചെയ്തില്ലെന്ന് മറ്റൊരു പൈലറ്റ് മറുപടി നല്‍കുന്നതായിരുന്നു ഓഡിയോ.

നേരത്തെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നപ്പോഴും പിഴവ് പൈലറ്റിന്റേതെന്ന് എന്ന സൂചനയുണ്ടായിരുന്നു. ഇതിനെതിരെ പൈലറ്റ് സുമിത്ത് സബര്‍വാളിന്റെ പിതാവ് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. കഴിഞ്ഞവര്‍ഷം ജൂണ്‍ 12നാണ് അഹമ്മദാബാദ് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ വിമാനത്താവളത്തില്‍ നിന്ന് ലണ്ടനിലേയ്ക്ക് പറന്നുയര്‍ന്ന എയര്‍ ഇന്ത്യയുടെ വിമാനം നിമിഷങ്ങള്‍ക്കകം വിമാനത്താവളത്തിന് സമീപമുള്ള ജനവാസ കേന്ദ്രത്തില്‍ ഇടിച്ചിറങ്ങിയത്. 12 ജീവനക്കാര്‍ അടക്കം 242 പേരായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്.

169 ഇന്ത്യക്കാരും 52 ബ്രിട്ടീഷ് പൗരന്മാരും ഏഴ് പോര്‍ച്ചുഗീസ് പൗരന്മാരും ഒരു കനേഡിയന്‍ പൗരനുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. അപകടത്തില്‍ വിമാനത്തില്‍ ഉണ്ടായിരുന്ന ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണി ഉള്‍പ്പെടെയുള്ള 241 പേരും അപകടത്തില്‍ മരിച്ചിരുന്നു.

Ads by Google
Thursday 12 Feb 2026 09.07 AM
YOU MAY BE INTERESTED
Ads by Google
Ads by Google