Sunday, March 15, 2026 Last Updated 49 Min 27 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 11 Feb 2026 09.21 AM

' ചില രംഗങ്ങള്‍ ഞാന്‍ കണ്ടു അതിഗംഭീരം' ; ചിദംബരത്തിന്റെ പുതിയ ചിത്രം ' ബാല'നെ കുറിച്ച് രാം ഗോപാല്‍ വര്‍മ്മ

new, film

ചിദംബരം സംവിധാനം ചെയ്ത് 2024ല്‍ റിലീസ് ചെയ്ത ചിത്രമാണ് ' മഞ്ഞുമ്മല്‍ ബോയ്‌സ്' . കേരളത്തില്‍ മാത്രമല്ല തമിഴ്‌നാട്ടിലും വലിയ വിജയമാണ് ചിത്രം നേടിയത്. ബാലന്‍ ആണ് ചിദംബരത്തിന്റേതായി ഇനി പുറത്തിറങ്ങാന്‍ ഒരുങ്ങുന്ന സിനിമ. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലാണ്. കന്നഡത്തിലെ വമ്പന്‍ ബാനറായ കെവിഎന്‍ പ്രൊഡക്ഷന്‍സിന്റെ മോളിവുഡ് ചുവടുവെപ്പാണ് ചിത്രം. അതേസമയം ബാലെനക്കുറിച്ച് മറെ്ാരു വിവരവും പുറത്തുവന്നിട്ടില്ല. ഇപ്പോള്‍ സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ ചിത്രത്തെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

ചിദംബരത്തിനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ അദ്ദേഹം കുറിച്ചത് ഇങ്ങനെ- “ഞാന്‍, മഞ്ഞുമ്മല്‍ ബോയ്സിന്‍റെ ബ്ലോക്ക്ബസ്റ്റര്‍ സംവിധായകന്‍ ചിദംബരത്തോടൊപ്പം. അദ്ദേഹത്തിന്‍റെ പുതിയ ചിത്രം ബാലന്‍റെ ഒരു ചെറിയ കട്ട് ഞാന്‍ കണ്ടു. അസാധാരണം എന്ന് പറയുന്നതിലും അപ്പുറമാണ് അത്. അതിഗംഭീരം”, രാം ഗോപാല്‍ വര്‍മ്മ പറയുന്നു.

ആവേശം സംവിധായകന്‍ ജിത്തു മാധവനാണ് ബാലന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. വെങ്കട് കെ നാരായണ നേതൃത്വം നല്‍കുന്ന കെ വി എന്‍ പ്രൊഡക്ഷന്‍സിനൊപ്പം എഴുത്തുക്കാരനായ ടി ചാണ്ടിയുടെ കൊച്ചുമകന്‍ സതീഷ് ഫെന്നിന്റെ ഭാര്യയായ ഷൈലജ ദേശായി ഫെന്‍ നേതൃത്വം നല്‍കുന്ന തെസ്പിയന്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രം നിറമ്മിക്കുന്നത്. സുഷിന്‍ ശ്യാം ആണ് സംഗീത സംവിധായകന്‍. ഷൈജു ഖാലിദ് ഛായാഗ്രഹണം. അജയന്‍ ചാലിശ്ശേരി തന്നെയാണ് ഈ ചിത്രത്തിന്റെയും പ്രൊഡക്ഷന്‍ ഡിസൈനര്‍.

Ads by Google
Wednesday 11 Feb 2026 09.21 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google