Sunday, March 15, 2026 Last Updated 24 Min 2 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 11 Feb 2026 09.02 AM

'ആക്ഷന്‍ ഹീറോ ബിജു 2 തുടങ്ങിയതാണ്, പക്ഷെ ചില സാങ്കേതിക പ്രശ്‌നങ്ങള്‍ ആ സിനിമയ്ക്ക് സംഭവിച്ചു' ; എബ്രിഡ് ഷൈന്‍

film, shooting

നിവിന്‍ പോളിയെ നായകനാക്കി എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ചിത്രമാണ് ആക്ഷന്‍ ഹീറോ ബിജു. ഒരു റിയലസ്റ്റിക് പോലീസ് ചിത്രമായി ഒരുങ്ങിയ സിനിമ വലിയ വിജയമാണ് നേടിയത്. സിനിമയുടെ രണ്ടാം ഭാഗവും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഒരു ഷെഡ്യൂളിന് ശേഷം സിനിമ നിര്‍ത്തിവെക്കുകയായിരുന്നു. ഇപ്പോഴിതാ ചിത്രം വൈകുന്നതിന്റെ കാരണം വെളിപ്പെടുത്തുകയാണ് സംവിധായകന്‍ എബ്രിഡ് ഷൈന്‍.

'ആക്ഷൻ ഹീറോ ബിജു 2 ഞങ്ങൾ തുടങ്ങിയതാണ് പക്ഷെ ചില സാങ്കേതിക പ്രശ്നങ്ങൾ ആ സിനിമയ്ക്ക് സംഭവിച്ചു. ആ സിനിമ ഇങ്ങനെ നിൽക്കുവാണ്. ഞാൻ ചെയ്യണമെന്ന് ഒരുപാട് ആഗ്രഹിച്ച സിനിമയാണ്. അത് എപ്പോഴെങ്കിലും സംഭവിക്കും എന്ന് പ്രതീക്ഷിക്കുന്നു', എബ്രിഡ് ഷൈനിന്റെ വാക്കുകൾ. നിവിന്‍ പോളിയും പി എസ് ഷംനാസും ചേര്‍ന്നായിരുന്നു രണ്ടാം ഭാഗം നിര്‍മിക്കാനിരുന്നത്.

അതേസമയം സര്‍വ്വം മായ ആണ് അവസാനം പുറത്തിറങ്ങിയ നിവിന്‍ പോളി ചിത്രം. വലിയ വിജയമാണ് ചിത്രം ബോക്‌സ് ഓഫീസില്‍ നേടിയത്.

Ads by Google
Wednesday 11 Feb 2026 09.02 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google