Sunday, March 15, 2026 Last Updated 16 Min 56 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 10 Feb 2026 04.40 PM

‘എന്തൊരു ചേലാണ്...’ചുവന്ന പട്ടുസാരിയില്‍ അപ്സരസ്സിനെ വെല്ലുന്ന അഴകില്‍ മഞ്ജുവാര്യര്‍; നടരാജ വിഗ്രഹത്തിന് മുന്നിലിരുന്ന് മുദ്രകളും ഭാവങ്ങളും പകര്‍ന്ന് നല്‍കി താരം

uploads/news/2026/02/824828/Untitled-5.jpg
Manju Warrier (Image Source: Instagram)

മഞ്ജു വാര്യരുടെ ഓൺ സ്‌ക്രീൻ പ്രസൻസ് പോലെ തന്നെ ഏറെ ശ്രദ്ധ നേടുന്നവയാണ് പുതിയ ഫാഷൻ പരീക്ഷണങ്ങളും ലുക്കുകളും. വലിയ ആഡംബരങ്ങളില്ലാതെ, സിംപിൾ കാഷ്വൽ ലുക്കിലോ അല്ലെങ്കിൽ അൽപം സ്റ്റൈലിഷ് ലുക്കിലോ ആണ് മഞ്ജു വാര്യർ എത്താറുള്ളത്. സോഷ്യല്‍ മീഡിയയിലൂടെ താരം പങ്കിടുന്ന ചിത്രങ്ങളെല്ലാം വളരെ വേഗത്തില്‍ തരംഗമാകാറുണ്ട്. പ്രായത്തെ തോൽപിക്കുന്ന സൗന്ദര്യം, ഏജ് ഇൻ റിവേഴ്‌സ് ഗിയർ എന്നിങ്ങനെയാണ് മിക്ക ചിത്രങ്ങളിലും കമന്റായി വരാറുള്ളത്. ഇപ്പോഴിതാ മഞ്ജു പങ്കുവെച്ചിരിക്കുന്ന പുതിയ ചിത്രവും സമാനമായ കമന്റുകൾ നേടുകയാണ്.
ഗായിക സിതാര കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള പ്രോജക്ട് മലബാറിക്കസിന്റെ ഏലലംകിളി എന്ന പുതിയ ഗാനത്തിൽ മഞ്ജുവാര്യരുമുണ്ട്. പാട്ടിന്റെ വീഡിയോയുടെ അവസാന ഭാഗത്താണ് സർപ്രൈസായിട്ടാണ് മഞ്ജു എത്തിയത്. ഇക്കഴിഞ്ഞ ദിവസം അതിലെ ചില ചിത്രങ്ങള്‍ മഞ്ജു പങ്കിട്ടിരുന്നു.
ഇപ്പോഴിതാ മറ്റു ചില ചിത്രങ്ങള്‍ പങ്കിട്ട് വീണ്ടും കാഴ്ച്ചക്കാരെ വിസ്മയിപ്പിക്കുകയാണ് മഞ്ജു. ഇത്തവണ നൃത്താദ്ധ്യാപികയുടെ റോളിലാണ് മഞ്ജുവിന്റെ ഫോട്ടോഷൂട്ട്. ചുവപ്പില്‍ നേര്‍ത്ത പച്ചക്കരയുള്ള പട്ടുസാരിയും മാച്ചിംഗ് പച്ച ബ്ലൗസുമാണ് മഞ്ജു ധരിച്ചിരിക്കുന്നത്. ഇന്‍വിസിബിള്‍ കുന്ദന്‍ നെക്ലെസും മാച്ചിംഗ് ഇയറിംഗ്സും താരം അണിഞ്ഞിട്ടുണ്ട്. തമിഴ്നാട്ടിലെ കോവിലൂ​ര്‍ ആധീനത്തില്‍ നടരാജ വിഗ്രഹത്തിന്റെ മുന്നിലിരുന്ന് നൃത്തം അഭ്യസിപ്പിക്കുന്ന മഞ്ജുവിന്റെ മുഖത്ത് വിരിയുന്ന ഭാവങ്ങള്‍ ആരു കണ്ടാലുമൊന്ന് നോക്കി​പ്പോകും.
കേരളീയത്തനിമയും അഭൗമമായ സൗന്ദര്യവും നിറയുന്ന താരത്തിന്റെ ചിത്രങ്ങള്‍ കണ്ട് പോസ്റ്റിനു താഴെ കമന്റുകളാല്‍ നിറയ്ക്കുകയാണ് ആരാധകര്‍. സഹതാരങ്ങളും നിരവധി കമന്റുകള്‍ കുറിക്കുന്നുണ്ട്. ‘ എനിക്ക് താങ്കളെ ഇങ്ങനെ ഒരു സിനിമയിൽ ഉടനെ തന്നെ കാണണം...’ എന്നാണ് പേര്‍ളി മാണി കുറിച്ചത്. ശിവദയും ഗായത്രി അരുണുമൊക്കെ ലവ് ഇമോജികളുടെ ഒരു കൂട്ടം തന്നെ കമന്റില്‍ നല്‍കിയിട്ടുണ്ട്. ‘സുന്ദരി, ലളിതം എന്നാല്‍ അതീവ ഗാംഭീര്യം, കണ്ടിരിക്കാൻ എന്ത് രസാണ്...’ എന്നതടക്കമാണ് ആരാധകരുടെ കമന്റുകള്‍.

Ads by Google
Tuesday 10 Feb 2026 04.40 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google