Sunday, March 15, 2026 Last Updated 17 Min 13 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 10 Feb 2026 02.48 PM

ഒരിക്കലും തനിച്ചല്ല, ഓരോ ചുവടിലും അമ്മ വഴികാട്ടുന്നു; അമ്മയ്‌ക്കൊപ്പമുളള ചിത്രവുമായി സാഗര്‍ സൂര്യ

-sagar-surya
photo-www.instagram.com/sagarsurya_

തന്നെ വിട്ട് പിരിഞ്ഞ അമ്മയുടെ ഓർമകൾ പങ്കിട്ട് നടൻ സാഗർ സൂര്യ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചൊരു ത്രോബാക്ക് ചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. 2020ൽ കൊറോണ കാലത്തായിരുന്നു സാഗറിന്റെ അമ്മ മിനിയുടെ അപ്രതീക്ഷിതവിയോഗം.

"ഒരിക്കലും തനിച്ചല്ല. ഓരോ ചുവടിലും അവളുടെ സാമീപ്യം വഴികാട്ടുന്നു," എന്ന അടിക്കുറിപ്പോടെയാണ് തന്റെ കുട്ടിക്കാലത്തു നിന്നുള്ള ഒരു ചിത്രം സാഗർ സൂര്യ പങ്കുവച്ചിരിക്കുന്നത്.

മഴവിൽ മനോരമയിലെ തട്ടീം മുട്ടീം എന്ന പരമ്പരയിലൂടെയാണ് സാഗർ സൂര്യ മിനിസ്ക്രീൻ രംഗത്ത് ശ്രദ്ധ നേടിയത്. തുടർന്ന് ഉപചാരപൂർവ്വം ഗുണ്ടജയൻ, കുരുതി, കുറി, ജോ ആൻഡ് ജോ, കാപ്പ, കാസർഗോൾഡ് തുടങ്ങി നിരവധി സിനിമകളുടെ ഭാഗമായി.

ബിഗ് ബോസ് മത്സരാർത്ഥിയായും സാഗർ എത്തിയിരുന്നു. ബിഗ് ബോസിൽ നിന്നുമാണ് ജോജു ജോർജ് പണി എന്ന ചിത്രത്തിലേക്ക് സാഗറിനെ ക്ഷണിച്ചത്. പണിയിലെ ഡോൺ സെബാസ്റ്റ്യൻ എന്ന വില്ലൻ വേഷം സാഗറിലെ നടനെ അടയാളപ്പെടുത്തിയ പ്രകടനങ്ങളിൽ ഒന്നാണ്.

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപന വേളയിൽ ജൂറി ചെയർമാൻ പ്രകാശ് രാജ് ‘പണി’യിൽ സാഗർ സൂര്യയും ജുനൈസ് വി.പി.യും അവതരിപ്പിച്ച നെഗറ്റീവ് വേഷങ്ങളെ പ്രത്യേകം പ്രശംസിച്ചിരുന്നു. അതുപോലെ, കമൽ ഹാസനും പണിയിലെ സാഗറിന്റെയും ജുനൈസിന്റെയും അഭിനയത്തെ പ്രശംസിച്ചിരുന്നു.

ഇപ്പോൾ തിയേറ്ററുകളിൽ പ്രദർശനം തുടർന്നു കൊണ്ടിരിക്കുന്ന ‘പ്രകമ്പനം’എന്ന ചിത്രത്തിലും മികച്ച പ്രകടനമാണ് സാഗർ കാഴ്ച വച്ചിരിക്കുന്നത്.

Ads by Google
Tuesday 10 Feb 2026 02.48 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google