Sunday, March 15, 2026 Last Updated 15 Min 37 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 10 Feb 2026 11.42 AM

പ്രിയതമന്‍ ആദ്യമായി ‘ഐ ലവ് യു ’എന്ന് പറഞ്ഞ ആ ദിവസത്തിന്റെ ഓര്‍മയ്ക്കായി സമ്മാനിച്ച ഗൗണ്‍; ചിത്രങ്ങളുമായി ഷംന കാസിം

shamna-kasim
photo-www.instagram.com/shamnakasim/

രണ്ടാമത്തെ കുഞ്ഞിനായുളള കാത്തിരിപ്പിനിടയില്‍ പ്രിയപ്പെട്ടവന്റെ പഴയൊരു സമ്മാനത്തെക്കുറിച്ചുളള ഓര്‍മകള്‍ പങ്കുവെച്ച് നടി ഷംന കാസിം. ഭര്‍ത്താവ് ഷാനിദ് തന്നോട് ആദ്യമായി പ്രണയം തുറന്നുപറഞ്ഞ ദിവസം സമ്മാനിച്ച മനോഹരമായ ഗൗണ്‍ അണിഞ്ഞുകൊണ്ടുളള ചിത്രങ്ങളാണ് താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.

വര്‍ഷങ്ങളോളം അലമാരയില്‍ സൂക്ഷിച്ചുവെച്ച ആ ഗൗണിനെക്കുറിച്ച് ഷംന പങ്കുവെച്ച ഓര്‍മകള്‍ ആരാധകരുടെ മനം കവരുന്നതാണ്. തന്റെ ജീവിതത്തെ ഒരു സ്വപ്‌നത്തെക്കാള്‍ മനോഹരമാക്കിയ ഭര്‍ത്താവിനോടുളള അനന്തമായ സ്‌നേഹവും ഷംന കുറിപ്പിലൂടെ പ്രകടിപ്പിച്ചു. മാതൃത്വത്തിന്റെ ഈ സുന്ദരമായ നിമിഷങ്ങളില്‍ ഭര്‍ത്താവിന്റെ സ്‌നേഹത്തണലിന് താരം ഹൃദയം നിറഞ്ഞ് നന്ദി പറഞ്ഞു.

അവന്‍ ആദ്യമായി ഐ ലവ് യു എന്ന് പറഞ്ഞ ആ ദിവസത്തിന്റെ ഓര്‍മയ്ക്കായി സമ്മാനിച്ച ഒരു ഗൗണ്‍. ആഘോഷങ്ങള്‍ക്കായി കാത്തിരുന്ന്, വര്‍ഷങ്ങളോളം അത് അലമാരയില്‍ നിശബ്ദമായി ഉറങ്ങിക്കിടന്നു. ഇന്ന് എന്റെ മാതൃത്വത്തിന്റെ ആഘോഷവേളയില്‍ അത് വീണ്ടും പുഞ്ചിരിച്ചു. എന്റെ പ്രിയപ്പെട്ട ഭര്‍ത്താവിന്... എന്റെ കൈകള്‍ ചേര്‍ത്തുപിടിച്ച് ഈ ദിവസത്തെ ഒരു സ്വപ്‌നത്തേക്കാള്‍ മനോഹരമാക്കിയതിന് ഹൃദയം നിറഞ്ഞ നന്ദിയും അനന്തമായ സ്‌നേഹവും.

എന്റെ ഡാന്‍സഎ സ്‌കൂളിലെ പ്രിയപ്പെട്ട മക്കള്‍ക്ക്.. ഓമരാ ചുവടിലും സന്തോഷം പകര്‍ന്നു നല്‍കുന്ന നിങ്ങളില്‍ , എന്റെ അഭിമാനവും സന്തോഷവും ഞാന്‍ തൊട്ടറിയുന്നു. ഈ ദിവസം എന്റെ ഓര്‍മ്മകളില്‍ എന്നും പൂത്തുനില്‍ക്കുന്ന പൂക്കളായി മാറടെഎട ഷംന കാസിം കുറിച്ചു.

ദുബായില്‍ വ്യവസായിയായ ഷാനിദ് ആസിഫലിയഒം ഷംനയും 2022 ലാണ് വിവാഹിതരായത്. ഇവര്‍ക്ക് ഹംദാന്‍ എന്നൊരു മകനുണ്ട്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് താന്‍ രണ്ടമതും അമ്മയാകാന്‍ പോകുന്നുവെന്ന സന്തോഷവാര്‍ത്ത ഷംന പങ്കുവെച്ചത്. ഗര്‍ഭകാലത്തിന്റെ ഓരോ ഘട്ടവും ആഘോഷമാക്കുന്ന താരത്തിന്റെ പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം തരംഗമായിക്കഴിഞ്ഞു.

Ads by Google
Tuesday 10 Feb 2026 11.42 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google