Sunday, March 15, 2026 Last Updated 11 Min 42 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 10 Feb 2026 09.40 AM

' രംഗണ്ണന്‍' വീണ്ടുമെത്തുന്നു; ആവേശം 2 സ്ഥിരീകരിച്ച് ഫഹദ് ഫാസില്‍

confirmed

ഫഹദ് ഫാസിലിനെ നായകനാക്കി ജിത്തു മാധവന്‍ സംവിധാനം ചെയ്ത ചിത്രമാണ് ആവേശം. ചിത്രത്തില്‍ ഫഹദ് അവതരിപ്പിച്ച 'രംഗ' എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന് രണ്ടാം ഭാഗം ഒരുങ്ങുന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. ഫഹദ് ഫാസില്‍ തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.

ആവേശം 2 ഉറപ്പായും ഉണ്ടാകുമെന്നും 2027-ലോ 2028-ലോ ചിത്രം വെളളിത്തിരയിലെത്തുമെന്നും താരം വ്യക്തമാക്കി.

ഹിപ്സ്റ്റര്‍, മിഥുന്‍ ജയ് ശങ്കര്‍, റോഷന്‍ ഷാനവാസ് , സജിന്‍ ഗോപു ' മിധുട്ടി എന്നിവരാണ് സിനിമയില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സമീര്‍ താഹിര്‍ ആയിരുന്നു ഛായാഗ്രഹണം. സുഷിന്‍ ശ്യാം ആണ് സംഗീതം.

Ads by Google
Tuesday 10 Feb 2026 09.40 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google