Sunday, March 15, 2026 Last Updated 47 Min 20 Sec ago Malayalam Edition
Todays E paper
Ads by Google
Monday 09 Feb 2026 05.35 PM

‘ഹൃദയമിടിപ്പുകള്‍ ചേര്‍ത്ത മനോഹര ചിത്രം; അഞ്ചാമത്തെ അതിഥിയായി ഇവനും വന്നതോടെ ഞങ്ങളുടെ ലോകം പൂര്‍ണ്ണമായി...’ പുതിയ കുടുംബചിത്രം പങ്കിട്ട് അപ്പാനി ശരത്

ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസിലൂടെ പ്രശസ്തനായ അപ്പാനി ശരത് തന്റെ മൂന്നാമത്തെ കുഞ്ഞിനെ സ്വീകരിച്ച സന്തോഷത്തിലാണ്. ഇപ്പോഴിതാ അഞ്ചു പേരടങ്ങുന്ന ഇവരുടെ കുടുംബചിത്രം പങ്കിടുകയാണ് അപ്പാനി ശരത്.
Appani Sarath
Appani Sharath shares new family picture (Image Source: Instagram)

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസ് എന്ന ആദ്യ സിനിമയിലൂടെ തന്നെ പ്രേക്ഷകഹൃദയം കീഴടക്കിയ താരമാണ് ശരത് കുമാര്‍. ആദ്യ സിനിമയിലെ അപ്പാനി രവി എന്ന കഥാപാത്രത്തിന്റെ മികവു കൊണ്ട് ശരത് കുമാര്‍ പിന്നീട് ശരത് അപ്പാനിയായി. പിന്നീട് വെളിപാടിന്‍റെ പുസ്തകം, പോക്കിരി സൈമണ്‍, സണ്ടക്കോഴി തുടങ്ങി മലയാളത്തിലും തമിഴിലുമായി നിരവധി സിനിമകളില്‍ താരം അഭിനയിച്ച് കൈയടി നേടി.
സോഷ്യല്‍ മീഡിയയിലും സജീവമായ താരം അടുത്തിടെ മൂന്നാമത്തെ കുഞ്ഞിനെ വരവേറ്റ സന്തോഷം സോഷ്യല്‍ മീഡിയയിലൂടെ പങ്കിട്ടിരുന്നു. താനും ഭാര്യ രേഷ്മയും വീണ്ടും ഒരു ആണ്‍കുഞ്ഞിന്റെ മാതാപിതാക്കളായ സന്തോഷം കുഞ്ഞിന്റെ കുഞ്ഞുവിരലുകളുടെ ചിത്രത്തിനൊപ്പമാണ് ആരാധകരെ അറിയിച്ചത്. രേഷ്മയുടെ ഡെലിവറി സമയത്ത് ലേബര്‍ റൂമില്‍ ഒപ്പമുണ്ടായിരുന്നതിന്റെ അനുഭവവും ശരത് ഇക്കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടിരുന്നു. ഭാര്യ വേദനയില്‍ കരയുന്ന സമയത്ത് കണ്ണു നിറഞ്ഞാണ് അപ്പാനി ശരത് ലേബര്‍ റൂമില്‍ ​കരുത്തായി നില്‍ക്കുന്നത്.
ഇപ്പോഴിതാ നാലാമത്തെ കുഞ്ഞിനെ സ്വീകരിച്ച ശേഷമുള്ള ആദ്യത്തെ കുടുംബചിത്രം പങ്കിടുകയാണ് അപ്പാനി ശരത്. അഞ്ചാമത്തെ അതിഥിയായി ഈ കുഞ്ഞ് കൂടി ജീവിതത്തിലേക്ക് വന്നതോടെ, തങ്ങളുടെ ലോകം പൂർണമായതുപോലെയെന്നാണ് അപ്പാനി ശരത് കുറിക്കുന്നത്.
‘‘ഞങ്ങളുടെ ഹൃദയമിടിപ്പുകൾ ചേർത്തുപിടിച്ച ഒരു മനോഹര ചിത്രം. അഞ്ചാമത്തെ അതിഥിയായി ഇവൻ ജീവിതത്തിലേക്ക് വന്നതോടെ, ഞങ്ങളുടെ ലോകം പൂർണമായതുപോലെ... ഞങ്ങൾക്ക് ഇത് സ്നേഹത്തിന്റെ പുതിയൊരു അധ്യായംആണ്.അച്ഛന്റെയും അമ്മയുടെയും തണലിൽ, ചേച്ചിയുടെയും ചേട്ടന്റെയും കുസൃതികൾക്കിടയിൽ ഇനിയുള്ള നിന്റെ നിമിഷങ്ങൾ... വാക്കുകൾക്ക് അപ്പുറമാണ് ഈ സന്തോഷം...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് തന്റെ കുടുംബചിത്രം അപ്പാനി ശരത് പങ്കിട്ടിരിക്കുന്നത്. താരത്തിന്റെ ചിത്രത്തിന് താഴെ നിരവധി സഹതാരങ്ങളും ആരാധകരും സ്നേഹവും സന്തോഷവും പങ്കുവയ്ക്കുന്നുണ്ട്.

അപ്പാനി ശരതിന്റേയും രേഷ്മയുടേയും വിവാഹം 2017ലായിരുന്നു. ഒരു വര്‍ഷം കഴിഞ്ഞ് അതായത് 2018-ലെ പ്രളയകാലത്താണ് ഇവർക്ക് ആദ്യത്തെ പെണ്‍കുഞ്ഞ് ജനിച്ചത്. തിയ്യാമ്മ എന്ന് വിളിക്കുന്ന മകള്‍ക്ക് എട്ടു വയസ്സുണ്ട്. പിന്നീട് 2021 ല്‍ രണ്ടാമത്തെ കുട്ടി ജനിച്ചു. അദ്വിക് ശരത് എന്നാണ് ആ കുഞ്ഞിന്റെ പേര്. ഈ വര്‍ഷം ആദ്യമാണ് അപ്പാനി ശരത് മൂന്നാമത്തെ മകന്‍ ജനിച്ചത്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസിലെ അപ്പാനി രവി എന്ന കഥാപാത്രമായി വെള്ളിത്തിരയിലെത്തിയ ശരത് പിന്നീട് ആ കഥാപാത്രത്തിന്റെ പേര് സ്വന്തം പേരിനൊപ്പം ചേര്‍ത്താണ് പ്രശസ്തി നേടിയത്.

Ads by Google
Monday 09 Feb 2026 05.35 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google